സിയന്ന വെയർ
കുതിര സവാരിക്കിടെ കുതിരപ്പുറത്ത് നിന്ന് തെറിച്ചു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് 2022 ഫൈനലിസ്റ്റും പ്രശസ്ത ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ മാസം രണ്ടാം തീയതി ഓസ്ട്രേലിയയിലെ വിന്റ്സര്‍ പോളോ മൈതാനത്ത് കുതിരസവാരി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ സിയന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. കുടുംബാംഗങ്ങളാണ് സിയന്നയുടെ മരണവാർത്ത പുറത്ത് വിട്ടത്. പിന്നാലെ ഇവരുടെ മോഡലിങ് ഏജന്‍സിയായ സ്കൂപ് മാനേജ്മെന്റും വിയോഗം അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചു. ‘എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും’ എന്ന അടിക്കുറിപ്പോടെയാണ് സ്കൂപ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
2022-ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന. സിഡ്നി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
കുതിര സവാരി ജീവിതചര്യ എന്ന നിലയിൽ കൊണ്ട് നടന്ന വ്യക്തിയായിരുന്നു സിയന്ന. മൂന്നാം വയസിലാണ് ആദ്യമായി കുതിരപ്പുറത്ത് കയറിയത്. കുതിരസവാരിയില്ലാത്ത ജീവിതം തനിക്ക് സങ്കല്പിക്കാൻ കൂടി കഴിയില്ലെന്ന് ഒരു അഭിമുഖത്തിനിടെ അവർ വെളിപ്പെടുത്തിയിരുന്നു.
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…