Cinema

ഇതാണ് എന്റെ സന്തോഷം: പ്രണയപൂർവ്വം നിക്കിയെ ചേർത്തുപിടിച്ച് ആദി; വീഡിയോ

തെന്നിന്ത്യൻ നടി നിക്കി ഗൽറാണി വിവാഹിതയാകുകയാണ്. ആദി പിനിസെറ്റിയാണ് വരൻ. മാർച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇപ്പോൾ നിക്കിയുടെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടിയുടെ വിവാഹ നിശ്ചയ വാർത്തകൾ വലിയ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.

നേരത്തെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി ഇങ്ങനെയാണ് കുറിച്ചത്. ‘ജീവിതത്തിൽ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കണ്ടുമുട്ടുന്നത്. 24.3.22 ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിങ്ങൾ ഓരോരുത്തരുടേയും സ്‌നേഹവും പ്രാർത്ഥനയും മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങൾക്കൊപ്പം വേണം’- നിക്കി ഗൽറാണി ട്വിറ്ററിൽ കുറിച്ചു.

2006ൽ പുറത്തിറങ്ങിയ ഒക വി ചിത്രം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദി ആദ്യമായി അഭിനയിച്ചത്. മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. താരത്തിന്റെ മൂത്ത സഹോദരിയായ സഞ്ജന പ്രശസ്ത മോഡലും അഭിനേത്രിയുമാണ്. 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, വെള്ളി മൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ @ യാഹൂ എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

3 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

3 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

3 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

4 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

5 hours ago