India

രാജ്യത്ത് താപനില ക്രമാതീതമായി ഉയരുന്നു; വരും ദിവസങ്ങളില്‍ ചൂടുകാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദില്ലി: രാജ്യത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍, ചൂടുകാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.കൂടാതെ വരും ദിവസങ്ങളില്‍, രാജ്യതലസ്ഥാനമായ ദില്ലിയിൽ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 ന് രേഖപ്പെടുത്തിയ 40.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.

അതേസമയം ദില്ലിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന താപനില 1945 മാര്‍ച്ച് 31 നായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ രേഖകളില്‍ സൂചിപ്പിക്കുന്നു. 40.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമാണ് ചൂടുകാറ്റിന് സാദ്ധ്യതയുള്ളതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഏപ്രില്‍ മാസത്തിലെ ആദ്യ ദിനങ്ങളില്‍ ചൂടിന് അല്‍പം ശമനം ഉണ്ടാകുമെങ്കിലും, പിന്നീട് ചൂട് കൂടുതല്‍ തീവ്രമായി തുടരും. മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുളള തെക്ക്പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ചൂടുകാറ്റിന് കാരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

admin

Recent Posts

അരളിപ്പൂവിന് തത്കാലം വിലക്കില്ല! ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ…

54 mins ago

ഹിന്ദു വിശ്വാസികളെ അപമാനിച്ച് കോൺഗ്രസ് MLA !

ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി കോൺഗ്രസ് MLA ; വീഡിയോ കാണാം..

54 mins ago

ക്രൗഡ് ഫണ്ടിംഗ് പരാജയം; പ്രചാരണത്തിന് AICCയും പണം നല്‍കുന്നില്ല; മത്സരിക്കാനില്ലെന്ന് പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി പണം നൽകുന്നില്ലെന്ന് തുറന്നടിച്ച് പൂരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ…

58 mins ago

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾ കോൺഗ്രസിനെ മടുത്തിരിക്കുന്നു;തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പോലും നേതാക്കൾക്ക് ഭയമാണെന്ന് അനുരാഗ് താക്കൂർ

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന്…

1 hour ago

രാഹുലിന് റായ്ബറേലിയിൽ കിട്ടിയ സ്വീകരണം കണ്ടോ ?

രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...

2 hours ago

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; പ്രതികളായ നാലു പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…

2 hours ago