Kerala

ഇറച്ചിക്കായി വൈദ്യുതിക്കെണി ഒരുക്കി കാട്ടുപന്നിയെ വേട്ടയാടുന്ന രീതിക്ക് ഇരയായത് ഒരു കുടുംബത്തിലെ ഏക ആൺതരി; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വനം മന്ത്രി

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമായതിനാൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. പതിനഞ്ചുകാരന്റെ മരണത്തെ തുടർന്ന് യു ഡി എഫും ബിജെപിയും സർക്കാരിനും വനമന്ത്രിക്കും എതിരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞതോടെ വിഷയം വിവാദമാകുകയായിരുന്നു. വീണുകിട്ടിയ അവസരമായി കണ്ട് പ്രതിപക്ഷം സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നു എന്നാണ് വനം മന്ത്രിയുടെ ആരോപണം.

സ്ഥലത്തെ യു ഡി എഫ് അനുകൂലിയായ പഞ്ചായത്ത് അംഗത്തിന് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ ഗൂഡാലോചന ഉണ്ടെങ്കിൽ മന്ത്രി അത് തെളിയിക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് തിരിച്ചടിച്ചു. നിരുത്തരവാദപരമായ ആരോപണം ഉന്നയിച്ച വനംമന്ത്രി മാപ്പുപറയണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും ആവശ്യപ്പെട്ടു. വനം മന്ത്രിയെ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും യു ഡി എഫ് ആവശ്യപ്പെടുന്നു. അപകടം വനം വകുപ്പിന്റെ അനാസ്ഥയാണെന്നും മന്ത്രി മാപ്പ് പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

അതേസമയം പതിനഞ്ചുകാരന്റെ മരണത്തിന് കാരണമായ കെണിയൊരുക്കിയ പ്രതി വിനീഷ് പോലീസിന്റെ പിടിയിലായി. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റസമ്മതം നടത്തുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറച്ചിക്കായി വൈദ്യുതി ഉപയോഗിച്ച് കാട്ടുപന്നിയെ വേട്ടയാടാനായി പ്രതി ശ്രമിക്കുകയായിരുന്നു. കെ എസ് ഇ ബി വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് പ്രതി കെണിയൊരുക്കാനായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. മറ്റുള്ളവർക്ക് അപകടമുണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് നടത്തിയ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് പോലീസ് അറിയിച്ചു. നിലവിൽ ഒരു പ്രതിമാത്രമാണുള്ളത്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നന്വേഷിക്കാൻ പോലീസ് പ്രതി വിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുകയാണ്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

4 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

4 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

8 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

13 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago