Categories: CRIMEKerala

കാമുകന്‍ വീട്ടിലെത്തി മര്‍ദ്ദിച്ചു; നെയ്യാറ്റിന്‍കരയില്‍ പതിനഞ്ചുവയസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര അതിയന്നൂരിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയെ കൂടാതെ സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണു വിവരം.

കാമുകനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് സഹോദരി ആരോപിച്ചു.വഴക്കിട്ട് പോയ കാമുകനെ പെണ്‍കുട്ടിയുടെ സഹോദരി തിരികെ വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ച്‌ പെണ്‍കുട്ടി മരിച്ചതോടെ കാമുകന്‍ മുങ്ങി.

മരിച്ച കുട്ടിയ കാമുകന്‍ ശല്യം ചെയ്യുന്നതായി കാണിച്ച്‌ നേരത്തെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത് നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

admin

Recent Posts

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആസ്തി കണ്ടോ ? |chandrababu naidu

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആസ്തി കണ്ടോ ? |chandrababu naidu

2 mins ago

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മലയാളി വനിതാ ലോക്കോ പൈലറ്റ് ആരാണെന്ന് അറിയാമോ?

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മലയാളി വനിതാ ലോക്കോ പൈലറ്റ് ആരാണെന്ന് അറിയാമോ?

38 mins ago

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സഹപാഠികൾ കത്രിക കൊണ്ട് കുത്തിയെന്ന് പരാതി

വയനാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മൂലങ്കാവ് സർക്കാർ സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വിദ്യാർത്ഥി…

1 hour ago

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

2 hours ago

‘ഓരോ തവണയും ഇന്ത്യയിൽ വരുമ്പോൾ രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മാറുന്നു;എന്തൊരു മികച്ച പ്രയ്തനം’; മോദിയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ

ദില്ലി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ.…

2 hours ago

മോദി സർക്കാരിന്റെ മൂന്നാമൂഴം! രാജ്യതലസ്ഥാനം കനത്ത സുരക്ഷാവലയത്തിൽ; ഡ്രോണുകൾക്ക് നിരോധനം

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം.രാഷ്‌ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ…

3 hours ago