Kerala

നിപ ബോധവത്കരണ നടപടികളുമായി ആരോഗ്യവകുപ്പ്

ഇടുക്കി: ഇടുക്കിയില്‍ നിപ ഭീതി ഒഴിവാക്കാന്‍ ബോധവത്കരണ നടപടികളുമായി ആരോഗ്യവകുപ്പ്. തൊടുപുഴയില്‍ ആരോഗ്യവകുപ്പ് നടത്തിയ പനി സര്‍വ്വേയില്‍ അസ്വഭാവികമായ വിധത്തില്‍ പനി ബാധിച്ചവരെ കണ്ടെത്താനായില്ല. മൃഗങ്ങള്‍ക്ക് പ്രത്യേക രോഗങ്ങള്‍ കണ്ടെത്താത്തതിനാല്‍ തത്കാലം സാമ്പിളുകൾ ശേഖരിക്കേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

നിപയുടെ ഉറവിടമെന്ന് സംശയിക്കുന്ന തൊടുപുഴയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം നടത്തിയ പരിശോധനയിലും ആരോഗ്യവകുപ്പിന് അസ്വഭാവികമായ സാഹചര്യം കണ്ടെത്താനായില്ല. നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും താമസിച്ചിരുന്ന പ്രദേശത്ത് ആരോഗ്യവകുപ്പ് പനി സര്‍വ്വേയും നടത്തി.

നിപയുടെ രോഗ ലക്ഷണങ്ങളോടെയോ കടുത്തയോടെയോ ആരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്‍റെ പരിശോധനയും തുടരുകയാണ്. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നതല്ലാതെ പ്രദേശത്ത് പന്നിഫാമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നിപയുടെ ഉറവിട പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച കേന്ദ്രസംഘം ഇതുവരെ ഇടുക്കിയില്‍ എത്തിയിട്ടില്ല. മുന്നൊരുക്കമെന്ന നിലയില്‍ താലൂക്ക് ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പനി ബാധിച്ച്‌ ജില്ലയില്‍ ആരും ഇതുവരെ നിരീക്ഷണത്തിലില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും ഡിഎംഒ അറിയിച്ചു.

B4 Admin

Recent Posts

26/11 നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്സ്: മുറിവുകളുണങ്ങാത്ത ആ കറുത്ത രാത്രിയിൽ നിന്ന് കരുത്തുറ്റ സുരക്ഷാ കോട്ടയായി മാറിയ ഭാരതത്തിന്റെ അതിജീവന ചരിത്രം!

2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…

6 hours ago

ഭരണഘടനാ ദിനത്തിൽ പരിവർത്തനത്തിന്റെ സന്ദേശം: സാമൂഹിക നീതിയും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ മുന്നേറ്റം!

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…

6 hours ago

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

20 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

20 hours ago

റിസോർട്ട് വിവാദവും സാമ്പത്തിക ആരോപണങ്ങളും: സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷം, അന്വേഷണ കമ്മീഷനെ നിയോഗിച്ചു

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…

22 hours ago

‘ലൈംഗിക വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കും’: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് ട്രംപിന്റെ പരാമർശം, ഇലോൺ മസ്കിനെ ‘80 ശതമാനം സൂപ്പർ ജീനിയസ്’ എന്നും വിശേഷണം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…

22 hours ago