ദില്ലി:രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് കുറ്റവാളി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയെ വിഷയം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരുന്നുവെന്നും ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നുമായിരുന്നു അഭിഭാഷകന്‍ എപി സിങ്ങ് ദില്ലി പട്യാല ഹൗസ് കോടതിയെ അറിയിച്ചത്. എന്നാല്‍ രേഖകളെല്ലാം കൈമാറിയെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് ശരിവച്ചാണ് വിനയ് ശര്‍മ്മയുടെ ഹര്‍ജി പട്യാല ഹൗസ് കോടതി തള്ളിയത്.
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…
കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…