India

നിർമ്മല സീതാരാമന് ഇന്ന് പിറന്നാൾ; ധനകാര്യമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ

‘കോപപ്പെടാതെ, കയ്യെടുത്ത് കൂപ്പി കെഞ്ചറേൻ..’ നിങ്ങളോട് കോപമില്ല, വീ ലവ് യൂ….’ഈ വാക്കുകൾ നമ്മുക്ക് മറക്കാൻ കഴിയുമോ?.. ഓഖി ദുരന്തം വിതച്ച കടപ്പുറത്ത് എത്തിയ അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ വാക്കുകൾ ആണ്. പ്രക്ഷുബ്ധരായ തീരവാസികളായ ജനക്കൂട്ടത്തെ തമിഴിൽ ആശ്വസിപ്പിച്ച വാക്കുകൾ. ഇന്ത്യയിലെ ആദ്യ മുഴുവൻ സമയ വനിതാ പ്രതിരോധ മന്ത്രിയെന്ന ബഹുമതി നിർമ്മല സീതാരാമന് സ്വന്തമാണ്. ധനകാര്യം ലഭിച്ചതോടെ ആദ്യ വനിതാ ധനകാര്യ വകുപ്പ് മന്ത്രി എന്ന ബഹുമതിക്കും കൂടി അ‌ർഹയായിരിക്കുന്നു നിർമ്മല സീതാരാമൻ. ഇതോടുകൂടി ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ മന്ത്രി എന്ന വിശേഷണം കൂടി നിർമ്മല സീതാരാമന് ലഭിച്ചു. മുൻപ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ദിരാ ഗാന്ധി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു മുഴുവൻസമയ വനിതാ മന്ത്രി വരുന്നത്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഇടത്തരം കുടുംബത്തിൽ സാവിത്രിയുടേയും നാരായണന്റെയും മകളായി 1959ലാണ് നിർമ്മല സീതാരാമൻ ജനിച്ചത്. അച്ഛൻ റെയിൽവെ ഉദ്യോഗസ്ഥനായിരുന്നു. അതിനാൽത്തന്നെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായിരുന്നു കുട്ടിക്കാലം ചിലവഴിച്ചത്. സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദം നേടി. ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫില്ലും പാസായി. ശേഷം മൾട്ടി നാഷണൽ കമ്പനികളിൽ ഉദ്യോഗസ്ഥ. 1986ൽ ഡോ.പറക്കാല പ്രഭാകരനെ വിവാഹം ചെയ്ത് ലണ്ടനിലേക്ക് ചേക്കേറി. ഹൈദരാബാദിലെ പ്രണവ സ്കൂളിന്റെ സ്ഥാപക ഡയറക്ട‌ർമാരിലൊരാളാണ് നിർമ്മല സീതാരാമൻ. 2003 മുതൽ 2005വരെ വനിതാ കമ്മിഷൻ അംഗമായിരുന്നു. 2006ലാണ് നിർമ്മല സീതാരാമൻ ബി.ജെ.പിയിലേക്ക് കടന്ന് വരുന്നത്.

നിലവിൽ പതിനേഴാമത് ലോക്സഭയിലെ ധന വകുപ്പ് മന്ത്രിയുമാണ് നിർമ്മല സീതാരാമൻ. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും 100 കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മലയ്ക്ക് 34-ാം സ്ഥാനമാണ് കഠിനാധ്വാനവും സമർപ്പണ ബോധവും കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ നേതാവാണ് നിർമ്മല സീതാരാമൻ. മന്ത്രിയ്ക്ക് പ്രധാനമന്ത്രി നരേദ്ര മോദി അടക്കമുള്ള പ്രമുഖരാണ് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

30 mins ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

52 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

56 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

1 hour ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

1 hour ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago