nivin-pauly-in-a-stylish-look-with-long-hair-photo-goes-viral
മലയാളത്തിന് പുറമേ അന്യഭാഷകളിലും നിരവധി ആരാധകരുള്ള നടനാണ് നിവിൻ പോളി. നിലവിൽ തമിഴ് സംവിധായകൻ റാമിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മുടിയും താടിയും നീട്ടിയ ലുക്കിലാണ് താരം സിനിമയിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്. നേരത്തെ സൈമ അവാർഡിൽ നടന്റെ പുതിയ ലൂക്ക് ചർച്ചയായിരുന്നു.
നിവിൻ തന്നെയാണ് മുടി നീട്ടിയ സ്റ്റൈലൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈശോയെ പോലെയുണ്ടെന്നാണ് പലരുടേയും കണ്ടെത്തൽ. നടിമാരായ ശ്രിന്ദയും അപർണയും ഉൾപ്പടെ നിരവധി പേരാണ് ജീസസ് എന്ന കമന്റുമായി എത്തിയത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരൻപിന് ശേഷം റാം ഒരുക്കുന്ന ചിത്രത്തിലാണ് നിവിൻ എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്. ചിത്രം ധനുഷ്‍കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…