no-bail-for-aryan-khan-today-arguments-to-continue-in-high-court-tomorrow
മുംബൈ: മയക്കുമരുന്ന് കേസില് അറസ്റ്റിലായ ബോളിവുഡ് സൂപ്പര്സ്റ്റാര് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ബോംബെ ഹൈക്കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷയില് വാദം കേള്ക്കുന്നത്. കേസിലെ വാദം നാളെയും കോടതിയില് തുടരും.
ആര്യന്റെ ജാമ്യഹർജിയില് ബുധനാഴ്ച ഉച്ചക്ക് 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക. ജസ്റ്റിസ് നിതിന് സാംബ്രെയയാണ് ഹർജി പരിഗണിക്കുന്നത്. മജിസ്ട്രേറ്റും സെഷന്സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്നാണ് ഖാന് ഹൈക്കോടതിയില് നിന്ന് ജാമ്യം തേടുന്നത്. ഒക്ടോബര് മൂന്നിനാണ് ആര്യന് ഉള്പ്പെടെയുള്ളവര് ആഡംബര കപ്പലില് നിന്ന് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡിയിലായത്. അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ അതിനുശേഷം, ആര്യന് ഖാന്റെ മെഡിക്കല് പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാല് തന്നെ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും ആര്യന് ഖാന്റെ അഭിഭാഷകനായ മുഗുള് റോത്തഗി കോടതിയില് വാദിച്ചു. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…