No change in repo rate! RBI said that the lending rate will remain at 6.5 percent; GDP growth is predicted to be 7 percent
മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. റിപ്പോ നിരക്ക് 6.5 ശതമാനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. തുടര്‍ച്ചയായ ഏഴാം തവണയാണ് പ്രധാന വായ്പാ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ ആര്‍ബിഐ നിലനിര്‍ത്തുന്നത് പണനയ സമിതി (എംപിസി) യോഗത്തില്‍ 5:1 ഭൂരിപക്ഷത്തിലാണ് തീരുമാനമെടുത്തതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
ഇതോടെ വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും. രാജ്യത്തെ പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി പണപ്പെരുപ്പം നിരക്ക് ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതേസമയം, ഇന്ധന ഘടകം തുടര്‍ച്ചയായി ആറ് മാസമായി വളർച്ച തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം നിരക്ക് കുറയാന്‍ സാധ്യതയുള്ളൂ. 2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയില്‍ അന്ത്യമായിരുന്നു. വിവിധ ഘട്ടങ്ങളിലായി റിപ്പോ നിരക്കില്‍ 2.50 ശതമാനം വര്‍ധന വരുത്തുകയും ചെയ്തിരുന്നു. അതേസമയം പണപ്പെരുപ്പക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…