നയൻതാര, ധനുഷ്
ചെന്നൈ : നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാരോപിച്ച് നടൻ ധനുഷ് സമർപ്പിച്ച ഹര്‍ജിയില്‍ മറുപടിയയച്ച് നടിയുടെ അഭിഭാഷകൻ. പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ ധനുഷിന് മറുപടി നൽകി. ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യലൈബ്രറിയിൽ നിന്നുള്ളതാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
നയൻതാര; ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ താൻ നിർമ്മിച്ച ‘ നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കാൻ നിർമാതാവായ ധനുഷിൽനിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചുഭാഗവും ചിത്രീകരണവീഡിയോയും ഉപയോഗിച്ചു. പിന്നാലെ 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് വകവെക്കാതെ ഡോക്യുമെന്ററിയിൽ വീഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…