ഷെയ്ന് നിഗത്തിനെതിരെയുള്ള നിലപാടില് മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി രഞ്ജിത്ത്. ഷെയ്നിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്, നടന് കാരണം നിര്മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ ഷെയ്നുമായി സഹകരിക്കില്ലെന്നതാണ് തീരുമാനമെന്നും രഞ്ജിത്ത് പറഞ്ഞു.
ഷെയ്നിന്റെ പ്രായം കണക്കിലെടുത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. ഇരുസിനിമകളുടെ നിര്മാണം മുടങ്ങിയതിനെ തുടര്ന്ന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് തിരികെ ലഭിക്കുന്നത് വരെ ഷെയ്നിനൊപ്പം സഹകരിക്കണ്ട എന്നാണ് നിര്മാതാക്കളുടെ തീരുമാനമെന്നും അദേഹം പറഞ്ഞു. എന്നാല്, ഈ നിലപാട് ഷെയ്നിനോട് മാത്രമല്ല പുതു തലമുറയിലെ ഇത്തരത്തില് പെരുമാറുന്ന പലതാരങ്ങള്ക്കുമുള്ളതാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്ത്തു.
അമ്മ പലരീതിയില് ഇടപെട്ടിട്ടും തികച്ചും നിഷേധപരമായാണ് ഷെയ്ന് പെരുമാറിയതെന്നും ഷെയ്നിന്റെ അമ്മ ലൊക്കേഷനില് നേരിട്ടെത്തി സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാന് ശ്രമം നടത്തിയെന്നും കുടുംബാംഗങ്ങളും സിനിമാസംഘടനകളും പല രീതിയില് ശ്രമം നടത്തിയിട്ടും ഷെയ്നിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദിത്തപരമായ പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദേഹം വ്യക്തമാക്കി.തന്റെ വാദഗതികൾ ഉയർത്തി ന്യായീകരണങ്ങൾ നടത്തിയിട്ടും ഷെയിൻ സിനിമാ മേഖലയിൽ നിന്നും തീർത്തും ഒറ്റപ്പെടുന്ന തലത്തിലേക്കാണ് ഇപ്പോളും കാര്യങ്ങളുടെ പോക്ക്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…