മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷമാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല് തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് മൈസൂരു പൊലീസ് ബിഷപ്പിനെതിരെ വെള്ളിയാഴ്ച എഫ്.ഐ.ആര് രജിസ്റ്റര്ചെയ്തത്. മൈസൂരുവിലെ വിവിധ ഇടവകയിലെ 37 വൈദികരാണ് നവംബര് അഞ്ചിന് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടരവര്ഷത്തിനിടെ നാലു സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചിട്ടുള്ളതെന്നും, ഇതില് രണ്ടു കുട്ടികളുടെ പിതാവാണ് ബിഷപ്പെന്ന് പരാതിയും നിലനില്ക്കുന്നുണ്ടെന്നും പൊലീസില് പരാതി നല്കിയ അസോസിയേഷന് ഓഫ് കണ്സേണ്ഡ് കത്തോലിക്സ് (എ.ഒ.സി.സി) ആരോപിക്കുന്നു.ഇതോടൊപ്പം മുമ്പ് ഇടവകയിലുണ്ടായിരുന്ന സ്ത്രീയും ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ ബിഷപ്പിന്റെ കൂട്ടാളി കൂടിയായ വൈദികൻ ഫാ. ലെസ് ലി മോറിസിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. യുവതി മജിസ്ട്രേറ്റിന് മുന്നില് മൊഴി നല്കിയശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, തനിക്കും ഫാ. ലെസ് ലി മോറിസിനുമെതിരെയുള്ള ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നും യാഥാര്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ബിഷപ്പ് കെ.എ. വില്യം പറയുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…