Celebrity

‘ഈ ചിത്രത്തിനും നിങ്ങളുടെ ജീവിതത്തിനും ഫില്‍റ്ററിന്റെ ആവശ്യമില്ല’; കൊഹ്‌ലിയോട് ചേര്‍ന്നുനിന്ന് അനുഷ്‌ക; ഹൃദയം തൊടുന്ന കുറിപ്പ്

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസയുമായി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ.

ദീപാവലി വേഷത്തില്‍ കൊഹ്‌ലിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അനുഷ്‌ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
ഇന്‍സ്റ്റഗ്രാമിൽ അനുഷ്‌ക ശര്‍മ പങ്കുവെച്ച നീണ്ട കുറിപ്പ് ഇങ്ങനെയാണ്…

‘ഈ ചിത്രത്തിനും നിങ്ങള്‍ നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫില്‍റ്ററിന്റെ ആവശ്യമില്ല. സത്യസന്ധതയും ധൈര്യവുമാണ് നിങ്ങളുടെ കാതല്‍. സംശയത്തെ വിസ്മൃതിയിലാക്കുന്ന ധൈര്യം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നിങ്ങളെപ്പോലെ തിരിച്ചുവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരല്ല നമ്മളെന്ന് എനിക്കറിയാം. എന്നിരുന്നാലും നിങ്ങള്‍ എത്രത്തോളം മനോഹരമായ വ്യക്തിയാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയാന്‍ എനിക്ക് ചിലപ്പോഴൊക്കെ തോന്നും. നിങ്ങളെ ശരിക്കും അറിയുന്നവര്‍ ഭാഗ്യവാന്‍മാരാണ്. എല്ലാം കൂടുതല്‍ തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് ഒരുപാട് നന്ദി. എല്ലാത്തിലുമുപരി എന്റെ ഹൃദ്യമായ ജന്മദിനാശംസകള്‍!.’

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുഷ്‌കയും കൊഹ്‌ലിയും വിവാഹിതരായത്. 2021-ല്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു. വാമിക എന്നാണ് മകളുടെ പേര്. നിലവില്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന കൊഹ്‌ലിക്കൊപ്പം യു.എ.ഇയിലാണ് അനുഷ്‌കയും വാമികയും.

എന്തായാലും നിരവധിപ്പേരാണ് കുറിപ്പിന് താഴെ കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്

admin

Recent Posts

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

6 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

44 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

49 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

2 hours ago