കെ.ടി.ജലീൽ
പത്തനംത്തിട്ട :ആസാദ് കാശ്മീർ പരാമർശത്തിൽ ഡോ.കെ.ടി.ജലീലിനെതിരെ തിരുവല്ല CJM കോടതിയുടെ നിർദ്ദേശത്തിൽ കീഴ്‌വായ്പൂര് പോലീസ് അഞ്ച് മാസങ്ങൾക്കു മുമ്പ് IPC 153 Bഅനുസരിച്ച് FIR ഇട്ടെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടി കേസിലെ ഹർജിക്കാരനും RSS ജില്ലാ പ്രചാർ പ്രമുഖുമായ അരുൺ മോഹൻ കോടതിയെ സമീപിച്ചു.
കേസിൽ ഇത് വരെയുള്ള അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്നും കേസിലെ തുടരന്വേഷണത്തിലെ പുരോഗതികൾ കൃത്യമായ ഇടവേളകളിൽ കോടതിയെ ബോധിപ്പിക്കത്തക്ക വിധമാക്കണമെന്നുമാണ് അദ്ദേഹം പരാതിയിൽ പറഞ്ഞിരിക്കുന്നത് .
ഇന്ന് കേസ് ഫയലിൽ സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിശദമായ വാദം കേൾക്കാൻ 13 ആം തീയതി തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട് . ഹർജിയുടെ പകർപ്പ് കൈപ്പറ്റാൻ പബ്ലിക് പ്രോസിക്യൂട്ടർ തയ്യാറാകാത്തതും കേസ് കോടതി പരിഗണിക്കുമ്പോൾ ഹാജരാകാത്തതും ബോധപൂർവമാണെന്ന് അരുൺ മോഹൻ ആരോപിച്ചു.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്നാണ് മുന്‍മന്ത്രി കെ.ടി. ജലീല്‍ വിശേഷിപ്പിച്ചത്. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടുവെന്നാണ് ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറഞ്ഞു. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും കെ ടി ജലീൽ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശം വൻ വിമർശനമാണ് ഏറ്റുവാങ്ങിയത് .പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളും എല്ലാക്കാലവും വിശേഷിപ്പിക്കുന്നത്.
കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയും ഉത്തരവിട്ടിരുന്നു . അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് അന്ന് ഹർജി പരിഗണിച്ചത്. അഭിഭാഷകനായ ജി എസ് മണിയാണ് ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയിൽ പരാതി നല്‍കിയത്.
പ്രതിഷേധം അല തല്ലിയപ്പോൾ സിപിഎം ഉം ജലീലിനെ കൈവിട്ടു. ജലീലിന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി കണക്കാക്കരുത് എന്നാണു സിപിഎം വ്യക്തമാക്കിയത്. ഒടുവിൽ കെ ടി ജലീൽ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…