India

ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് നിയമനമില്ല :ഉറപ്പ് നൽകി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു!തീരുമാനം ഹിന്ദുമത എൻഡോവ്‌മെൻ്റ് സുപ്രധാന യോഗത്തിൽ

ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് നിയമനമില്ല :
ഉറപ്പ് നൽകി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു!
തീരുമാനം ഹിന്ദുമത എൻഡോവ്‌മെൻ്റ് സുപ്രധാന യോഗത്തിൽ

ഹൈദരാബാദ് : ക്ഷേത്ര സ്ഥാനങ്ങൾ സനാതന വിശ്വാസികൾക്ക് മാത്രമാണെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പുമായി നടത്തിയ സുപ്രധാന യോഗത്തിൽ, സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ജോലികൾക്കായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന 1683 അർച്ചകരുടെ ശമ്പളം പ്രതിമാസം 10,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്താനും നായിഡു സർക്കാർ തീരുമാനിച്ചു.
അതോടൊപ്പം ,പ്രകൃതി ഭംഗിയും മതപരമായ പ്രാധാന്യവും സംരക്ഷിക്കുന്നതിനായി ക്ഷേത്ര വികസനത്തിന്, പ്രത്യേകിച്ച് വനപ്രദേശങ്ങളിലെ ക്ഷേത്ര വികസനത്തിന് മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ്, ഹിന്ദു ചാരിറ്റീസ് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.

ഭക്തരുടെ വികാരങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും അഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ആന്ധ്രാപ്രദേശിൽ പാടില്ല. ഹിന്ദു ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് ജോലി നൽകരുത്. ആന്ധ്രാപ്രദേശിലെ 1,110 ക്ഷേത്രങ്ങൾക്ക് ട്രസ്റ്റിമാരെ നിയമിക്കാൻ പോവുകയാണെണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ അനധികൃതമായി ആളുകൾ കൈവശപ്പെടുത്തിയിരിക്കുന്ന 87,000 ഏക്കർ ക്ഷേത്രഭൂമി നിയമനടപടികളിലൂടെ തിരികെപ്പിടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ധൂപ ദീപ നൈവേദ്യം സ്കീമിന് കീഴിൽ ചെറിയ ക്ഷേത്രങ്ങൾക്ക് അനുവദിച്ച പ്രതിമാസ സാമ്പത്തിക സഹായം 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്താനും, സർക്കാർ തീരുമാനിച്ചു. വേദവിദ്യ പൂർത്തിയാക്കിയെങ്കിലും നിലവിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3,000 രൂപ നൽകാനുള്ള നിർദ്ദേശവും അംഗീകരിച്ചു. ക്ഷേത്രങ്ങളിൽ സേവിക്കുന്ന നായ് ബ്രാഹ്മണർക്ക് 25,000 രൂപ മിനിമം പ്രതിമാസ വേതനവും ഏർപ്പെടുത്തി.

B4 Admin

Recent Posts

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

3 hours ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

3 hours ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

6 hours ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

8 hours ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

8 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

9 hours ago