കാബൂള്‍: അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത സൈനിക ഹെലികോപ്റ്റര്‍ താലിബാന്‍ ഭീകരര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
അതേസമയം അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും ഹെലികോപ്റ്റര്‍ ഉള്‍പ്പടെയുള്ള സൈനിക വാഹനങ്ങളും സ്വന്തമാക്കിയ താലിബാന്‍ മറ്റുള്ള ഭീകരന്മാരെക്കാള്‍ ഏറെ അപകടകാരികളാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ഈ ദൃശ്യം.
അജ്ഞാതമായ ഏതോ ഒരു എയര്‍ഫീല്‍ഡിലാണ് താലിബാന്റെ ടെസ്റ്റ് ഡ്രൈവ്. എയര്‍ഫീല്‍ഡില്‍ വൃത്താകൃതിയില്‍ ഹെലികോപ്റ്റര്‍ ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വീക്ഷിച്ചുകൊണ്ട് ചില താലിബാന്‍ തീവ്രവാദികള്‍ നില്‍ക്കുന്നതും കാണാം. എന്നാല്‍ ഹെലികോപ്റ്റര്‍ പറന്നുപൊങ്ങുന്നത് ദൃശ്യങ്ങളിലില്ല. വരാനിരിക്കുന്ന ആപത്ത് തിരിച്ചറിഞ്ഞ് തങ്ങളുടെ പക്കലുള്ള ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉപയോഗിക്കാനാകാത്തവിധം കേടുവരുത്തിയശേഷമാണ് അഫ്ഗാന്‍ സൈന്യം പിന്‍വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, താലിബാൻ ഭീകരവാദികളുടെ കൈയില്‍ എത്രത്താേളം അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉണ്ടെന്നതിന്റെ ഒരു പൂര്‍ണ ചിത്രം ലഭ്യമല്ലെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എന്തായാലും താലിബാനെ കരുതിയിരുന്നെ പറ്റു എന്ന ദൃശ്യങ്ങൾ കണ്ടവർ പറയുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…