യുഎഇ: ഇനി മുതൽ ദുബായിയിലെ വിദ്യാലയങ്ങളും മാസ്‌ക് ഒഴിവാക്കാൻ ഒരുങ്ങുന്നു. ക്ലാസ് മുറിക്കുള്ളിൽ നിർബന്ധമാണെങ്കിലും ഇനി സ്‌കൂളിലെ തുറസായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കിയതിന് പിന്നാലെയാണ് തീരുമാനവും വന്നത്. ദുബായിലെ സ്‌കൂളുകളിൽ മാസ്‌ക്ക് ആവശ്യമില്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം ദുബായിയിലെ സ്‌കൂളുകൾക്ക് മാത്രമല്ല യൂണിവേഴ്‌സിറ്റികൾക്കും ചൈൽഡ്ഹുഡ് സെന്ററുകൾക്കും ഈ ഇളവ് ബാധകമാണ്. ദുബായിയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എയാണ് ഇക്കാര്യം അറിയിച്ചത്.
മാത്രമല്ല ക്ലാസ് മുറികൾ ഉൾപ്പടെ കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്ന വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും ക്വാറന്റൈനിൽ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. എന്നാൽ രോഗലക്ഷണങ്ങളില്ലെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല. ഇവർക്ക് ക്ലാസ് മുറികളിലെത്താം. എന്നാൽ പോസിറ്റീവാകുന്നവർ പത്ത് ദിവസം ഐസോലേഷനിൽ കഴിയണം. വിദ്യാലയങ്ങളിൽ സാമൂഹിക അകലം തുടരണമെന്നും സ്ഥാപനങ്ങൾ സ്ഥിരമായി സാനിറ്റൈസേഷൻ നടത്തണമെന്നും അധികൃതർ അറിയിച്ചു. സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി തുടരും. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലും ഇളവുകളുണ്ട്. കൂടാതെ 16 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് കോവിഡ് പരിശോധനയിൽ ഇളവ് ഏർപ്പെടുത്തിയത്. ഇവർക്ക് ഓരോ 14 ദിവസത്തിലും എടുത്തിരുന്ന കോവിഡ് പരിശോധന ഇനിമുതൽ 28 ദിവസം കൂടുതൽ എടുത്താൽ മതിയാകും.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…