Sunday, May 19, 2024
spot_img

ദുബായ് സ്‌കൂളുകളിൽ ക്ലാസ് മുറിക്ക് പുറത്ത് ഇനി മാസ്‌ക് ധരിക്കേണ്ട; പുതിയ തീരുമാനവുമായി യു.എ.ഇ

യുഎഇ: ഇനി മുതൽ ദുബായിയിലെ വിദ്യാലയങ്ങളും മാസ്‌ക് ഒഴിവാക്കാൻ ഒരുങ്ങുന്നു. ക്ലാസ് മുറിക്കുള്ളിൽ നിർബന്ധമാണെങ്കിലും ഇനി സ്‌കൂളിലെ തുറസായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കിയതിന് പിന്നാലെയാണ് തീരുമാനവും വന്നത്. ദുബായിലെ സ്‌കൂളുകളിൽ മാസ്‌ക്ക് ആവശ്യമില്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം ദുബായിയിലെ സ്‌കൂളുകൾക്ക് മാത്രമല്ല യൂണിവേഴ്‌സിറ്റികൾക്കും ചൈൽഡ്ഹുഡ് സെന്ററുകൾക്കും ഈ ഇളവ് ബാധകമാണ്. ദുബായിയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എയാണ് ഇക്കാര്യം അറിയിച്ചത്.

മാത്രമല്ല ക്ലാസ് മുറികൾ ഉൾപ്പടെ കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്ന വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും ക്വാറന്റൈനിൽ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. എന്നാൽ രോഗലക്ഷണങ്ങളില്ലെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല. ഇവർക്ക് ക്ലാസ് മുറികളിലെത്താം. എന്നാൽ പോസിറ്റീവാകുന്നവർ പത്ത് ദിവസം ഐസോലേഷനിൽ കഴിയണം. വിദ്യാലയങ്ങളിൽ സാമൂഹിക അകലം തുടരണമെന്നും സ്ഥാപനങ്ങൾ സ്ഥിരമായി സാനിറ്റൈസേഷൻ നടത്തണമെന്നും അധികൃതർ അറിയിച്ചു. സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി തുടരും. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലും ഇളവുകളുണ്ട്. കൂടാതെ 16 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് കോവിഡ് പരിശോധനയിൽ ഇളവ് ഏർപ്പെടുത്തിയത്. ഇവർക്ക് ഓരോ 14 ദിവസത്തിലും എടുത്തിരുന്ന കോവിഡ് പരിശോധന ഇനിമുതൽ 28 ദിവസം കൂടുതൽ എടുത്താൽ മതിയാകും.

Related Articles

Latest Articles