Fatwa
ശ്രീനഗർ: വീണ്ടും ഫത്വ പുറപ്പെടുവിച്ച് മതപുരോഹിതർ. ഡിജെ പാർട്ടിയും പാട്ടും വച്ചാൽ ഇനി നിക്കാഹ് (Fatwa On Marriage) നടത്തില്ലെന്നാണ് പ്രഖ്യാപനം. ജമ്മു കശ്മീരിലെ മുസ്ലീം സമുദായത്തിൽ നിക്കാഹ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിചിത്രമായ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഫത്വ ലംഘിച്ച് പാർട്ടി നടത്തിയാൽ 25,000 രൂപ പിഴ ഈടാക്കുമെന്നും താക്കീത് നൽകിയിരിക്കുകയാണ്.
പൂഞ്ച് ജില്ലയിലെ മാൻകോട്ടിലാണ് മതപുരോഹിതന്മാർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിക്കാഹോ, നമസ് ഇ ജനാസയോ നടത്തുന്നതിനിടെ പാട്ടോ മറ്റ് കലാപരിപാടികളോ സംഘടിപ്പിച്ചാൽ ഇത് നടത്താൻ അനുവദിക്കില്ല. ഇസ്ലാം മതത്തിൽ ഇതെല്ലാം തെറ്റാണെന്നും പുരോഹിതർ പറയുന്നു. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡിജെ പാർട്ടിയും മറ്റ് നിർത്തലാക്കുന്നതിന് പകരം കുട്ടികളെ ഭീകര സംഘടനയിൽ ചേർത്തുന്നതിനെതിരെയാണ് ഫത്വ പുറപ്പെടുവിക്കേണ്ടത് എന്ന് ബിജെപി നേതാവ് യുദ്ധ്വീർ സേതി പറഞ്ഞു. തോക്ക് താഴെയിട്ട് ലാപ്‌ടോപ് എടുത്ത് പഠിക്കാനും നല്ല നിലയിലെത്താനുമാണ് അവർക്ക് നിർദ്ദേശം നൽകേണ്ടത് എന്നും ബിജെപി നേതാവ് പറഞ്ഞു. എന്നാൽ ഇതാദ്യമായല്ല മതപുരോഹിതന്മാർ ഇത്തരത്തിലുള്ള ഫത്വ പുറപ്പെടുവിക്കുന്നത്. ഉത്തർപ്രദേശിലെ നിരവധി സ്ഥലങ്ങളിൽ ഡിജെ പാർട്ടികൾ നിർത്തലാക്കാൻ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്.
ഝാൻസിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷത്തിൽ ഡിജെ സംഗീതവും, നൃത്തവും നടത്തിയതിനെ തുടർന്ന് വിവാഹം നടത്തി കൊടുക്കാൻ ഇസ്ലാം പുരോഹിതൻ വിസമ്മതിച്ചിരുന്നു. വധൂവരന്മാർ സ്റ്റേജിൽ കയറി മാപ്പ് പറഞ്ഞ ശേഷമാണ് അവരുടെ വിവാഹം നടത്തിക്കൊടുത്തത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…