Kerala

എസ്.രാജേന്ദ്രൻ പുറത്തേയ്ക്ക്; സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

തൊടുപുഴ: സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക്. രണ്ട് പുതുമുഖങ്ങളാണ് 10 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്ളത്. അറുപത്തൊന്നുകാരനായ സി വി വര്‍ഗീസ് കെഎസ്‌വൈ എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 20 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കെഎസ്ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം. നിലവില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനുമാണ്.

അതേസമയം മൂന്ന് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നിലവിലെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ സ്ഥാനത്ത് നിന്ന് മാറ്റും. അതോടൊപ്പം പാര്‍ട്ടി നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ (Devikulam Former MLA S Rajendran) ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുമളിയില്‍ ഇന്ന് നടക്കുന്ന സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

admin

Recent Posts

കെ എസ് യു പ്രവര്‍ത്തകരുടെ പഠനക്യാമ്പ് അവസാനിച്ചത് തമ്മില്‍ത്തല്ലിൽ !ഒരാള്‍ക്ക് പരിക്ക്;അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ പി സി സി

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ്…

8 mins ago

രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തം; മൂന്ന് പേർ പിടിയിൽ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

ദില്ലി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ,…

3 hours ago

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

പ്രവചനങ്ങളെല്ലാം ബിജെപിക്ക് ഒപ്പം ; രാഹുൽ ഭാവി പ്രധാനമന്ത്രി തന്നെ ! |BJP|

3 hours ago

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു |DOLPHINS|

4 hours ago

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

4 hours ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

5 hours ago