India

വീണ്ടും ഫത്വ; ഡിജെ പാർട്ടിയുണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് മതപുരോഹിതർ; സംഗീതമല്ല തീവ്രവാദമാണ് ഉപേക്ഷിക്കേണ്ടതെന്ന് ജനങ്ങൾ

ശ്രീനഗർ: വീണ്ടും ഫത്വ പുറപ്പെടുവിച്ച് മതപുരോഹിതർ. ഡിജെ പാർട്ടിയും പാട്ടും വച്ചാൽ ഇനി നിക്കാഹ് (Fatwa On Marriage) നടത്തില്ലെന്നാണ് പ്രഖ്യാപനം. ജമ്മു കശ്മീരിലെ മുസ്ലീം സമുദായത്തിൽ നിക്കാഹ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിചിത്രമായ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഫത്വ ലംഘിച്ച് പാർട്ടി നടത്തിയാൽ 25,000 രൂപ പിഴ ഈടാക്കുമെന്നും താക്കീത് നൽകിയിരിക്കുകയാണ്.

പൂഞ്ച് ജില്ലയിലെ മാൻകോട്ടിലാണ് മതപുരോഹിതന്മാർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിക്കാഹോ, നമസ് ഇ ജനാസയോ നടത്തുന്നതിനിടെ പാട്ടോ മറ്റ് കലാപരിപാടികളോ സംഘടിപ്പിച്ചാൽ ഇത് നടത്താൻ അനുവദിക്കില്ല. ഇസ്ലാം മതത്തിൽ ഇതെല്ലാം തെറ്റാണെന്നും പുരോഹിതർ പറയുന്നു. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡിജെ പാർട്ടിയും മറ്റ് നിർത്തലാക്കുന്നതിന് പകരം കുട്ടികളെ ഭീകര സംഘടനയിൽ ചേർത്തുന്നതിനെതിരെയാണ് ഫത്വ പുറപ്പെടുവിക്കേണ്ടത് എന്ന് ബിജെപി നേതാവ് യുദ്ധ്വീർ സേതി പറഞ്ഞു. തോക്ക് താഴെയിട്ട് ലാപ്‌ടോപ് എടുത്ത് പഠിക്കാനും നല്ല നിലയിലെത്താനുമാണ് അവർക്ക് നിർദ്ദേശം നൽകേണ്ടത് എന്നും ബിജെപി നേതാവ് പറഞ്ഞു. എന്നാൽ ഇതാദ്യമായല്ല മതപുരോഹിതന്മാർ ഇത്തരത്തിലുള്ള ഫത്വ പുറപ്പെടുവിക്കുന്നത്. ഉത്തർപ്രദേശിലെ നിരവധി സ്ഥലങ്ങളിൽ ഡിജെ പാർട്ടികൾ നിർത്തലാക്കാൻ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്.

ഝാൻസിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷത്തിൽ ഡിജെ സംഗീതവും, നൃത്തവും നടത്തിയതിനെ തുടർന്ന് വിവാഹം നടത്തി കൊടുക്കാൻ ഇസ്ലാം പുരോഹിതൻ വിസമ്മതിച്ചിരുന്നു. വധൂവരന്മാർ സ്റ്റേജിൽ കയറി മാപ്പ് പറഞ്ഞ ശേഷമാണ് അവരുടെ വിവാഹം നടത്തിക്കൊടുത്തത്.

admin

Recent Posts

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

12 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

1 hour ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

1 hour ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

2 hours ago