Kerala

ജോലിക്ക് കൂലിയില്ല! കെഎസ്ആർടിസിയിൽ ഇന്ന് സംയുക്ത തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതിനെ തുടർന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയ്ക്ക് സമരം ആരംഭിക്കും. ഈ പ്രതിഷേധത്തിന് ശേഷം തുടർ സമരങ്ങളും ആസൂത്രണം ചെയ്യും.

അതേസമയം ബിജെപി അനുകൂല ബിഎംഎസിന്‍റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുക. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മാനേജ്മെന്റ് ശമ്പളം നല്‍കിയില്ല. ഇതാണ് സംയുക്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത്. എന്നാൽ സർവീസ് മുടക്കിയുള്ള പണിമുടക്കിന് തൊഴിലാളികൾ തയ്യാറായിട്ടില്ല.

B4 Admin

Recent Posts

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

29 minutes ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

14 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

14 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

15 hours ago