അക്രമിയായ സഹപൈലറ്റിന്റെ പെരുമാറ്റം തുടക്കം മുതലേ സംശയകരം.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവം ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ ഗൗരവമായി അന്വേഷിച്ചുവരികയാണ്. അക്രമിയായ ഒമാന്‍ സ്വദേശിയെ സൗദി അറേബ്യന്‍ അധികൃതര്‍ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എട്ട് മാസം മുമ്പ്മാത്രമാണ് പ്രതിയായ ഒമാന്‍ പൗരന്‍ ഫ്ളൈ ദുബായില്‍ ജോലിക്കായി ചേരുന്നത്. എന്നാല്‍ ഇയാളുടെ പെരുമാറ്റം തുടക്കം മുതലേ സംശയകരമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ സമയവും പ്രാര്‍ഥനകളിലും മറ്റും മുഴുകിയിരുന്ന ഇയാള്‍, വിമാനജീവനക്കാരില്‍ സ്ത്രീകളോട് കൈകൊടുക്കാന്‍ പോലും വിസമ്മതിച്ചിരുന്നു. ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയുടെ സാധാരണ അന്തരീക്ഷത്തിന് ചേരാത്ത വിധത്തിലായിരുന്നു ഇയാളുടെ ഓരോ നീക്കവുമെന്നും ഒരു മതതീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവര്‍ത്തകന്‍ ‘ടൈംസ് ഓഫ് ഇസ്രയേലിനോട്’ വ്യക്തമാക്കി.
ഒമാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത ഇസ്രായേലിലേക്ക് പറക്കുന്ന വിമാനത്തില്‍ ഒമാന്‍ പൗരനായ ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ച എയര്‍ലൈനിന്റെ തീരുമാനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഈ അശ്രദ്ധ വിമാനത്തിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപകടത്തിലാക്കിയത് എന്ന് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
അക്രമിയായ സഹപൈലറ്റ് പെട്ടെന്നുണ്ടായ പ്രകോപനത്തിനൊടുവില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ബോയിംഗ് 737 വിമാനം കുത്തനെ താഴേക്ക് പതിക്കുന്ന രീതിയിലുള്ള അപകടാവസ്ഥയിലായി. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ തന്റെ സമനില കൈവിട്ടില്ല. കടുത്ത വേദനയിലും പൊരുതിയ അദ്ദേഹം കോക്ക്പിറ്റ് വാതില്‍ തുറന്ന് പുറത്തുണ്ടായിരുന്ന ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയെ ബലമായി കീഴ്‌പ്പെടുത്തി. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവന്‍ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയ്ക്ക് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയില്‍ നിന്ന് വലിയ അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്.
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…