'No such letter was written by Sheikh Hasina'; The son said that the reports that came out about the resignation statement criticizing America are fake
ദില്ലി: ഷെയ്ഖ് ഹസീനയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ വ്യാജമാണെന്ന് മകൻ സജീബ് വാസെദ് ജോയ്. തന്റെ രാജിക്ക് പിന്നിൽ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളാണ് സജീബ് വാസെദ് നിഷേധിച്ചത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഷെയ്ഖ് ഹസീന പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ തീർത്തും തെറ്റാണെന്നും, കെട്ടിച്ചമച്ചതാണെന്നും സജീബ് വ്യക്തമാക്കി.
തന്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന രാജി പ്രസ്താവനയിൽ ആരോപിച്ചുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയാണ് ഇപ്പോൾ സജീബ് വാസെദ് നിഷേധിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഓഗസ്റ്റ് 5 ന് രാജ്യം വിടുന്നതിന് മുൻപ് ഹസീന ഒരു പ്രസംഗം നടത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഇത് നിഷേധിച്ചുകൊണ്ടുള്ള ഹസീനയുടെ മകന്റെ പ്രതികരണം.
ഷെയ്ഖ് ഹസീനയുടേതെന്ന പേരിലുള്ള പ്രസ്താവനയിൽ തന്നെ പുറത്താക്കിയതിന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ട്. ശവക്കൂമ്പാരം കാണാതിരിക്കാനാണ് താൻ രാജി വച്ചതെന്നും സെൻ്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്‌ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നുവെന്നും ഹസീന പ്രസ്താവനയിൽ പറഞ്ഞതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…