Spirituality

അയ്യന് നിറപുത്തരി! പാടശേഖരങ്ങളിൽ നിന്നു കൊയ്ത ആദ്യ നെൽക്കതിരുകളുമായി തീർത്ഥാടകർ സന്നിധാനത്തെത്തി

പത്തനംതിട്ട: അയ്യപ്പസ്വാമിയ്ക്ക് സമർപ്പിക്കാനായി പാടശേഖരങ്ങളിൽ നിന്നു കൊയ്ത ആദ്യ കറ്റകളും നെൽക്കതിരുകളുമായി തീർത്ഥാടകർ സന്നിധാനത്തെത്തി. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ഇന്നു പുലർച്ചെയായിരുന്നു അയ്യപ്പ സന്നിധിയിൽ നിറപുത്തരി പൂജ നടന്നത്. മാലക്കര ചെറുപുഴയ്ക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നുള്ള സംഘമാണ് ആദ്യം എത്തിയത്. നട തുറന്ന ശേഷം കൊല്ലങ്കോട് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സന്നിധാനത്തെത്തി.


അച്ചൻകോവിൽ നിന്നുള്ള സംഘവും കറ്റകൾ എത്തിച്ചു. ഇവ ദേവസ്വം ബോർഡ്
പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഏറ്റുവാങ്ങി. ഇന്ന് പുലർച്ചെ 5.45 നും 6.30 നും മധ്യേയാണ് നിറപുത്തരി പൂജ നടന്നത്. രാവിലെ 5.30ന് കൊടിമരച്ചുവട്ടിൽ നിന്നായിരുന്നു ഘോഷയാത്ര. ശുദ്ധി വരുത്തിയ കറ്റകൾ മേൽശാന്തിയും കീഴ്ശാന്തിയും പരികർമികളും ചേർന്ന് കിഴക്കേ മണ്ഡപത്തിൽ എത്തിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജിച്ച ശേഷം ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ ദീപാരാധന കഴിച്ചു.

ചൈതന്യം നിറഞ്ഞ നെൽക്കതിരുകൾ ആദ്യം ശ്രീകോവിലിൽ കെട്ടി. പിന്നീടു ഭക്തർക്കു പ്രസാദമായി നൽകി. നിറപുത്തരി പൂജയ്ക്കായി കഴിഞ്ഞ ദിവസം വൈകിട്ട് 5ന് മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു. പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നട അടയ്ക്കും.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

3 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

7 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

9 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

9 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

11 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

12 hours ago