International

2007 ജനുവരി 1-ന് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുത്! മാലിദ്വീപിൽ പുതിയ നിയമം പ്രാബല്യത്തിൽ; വിനോദസഞ്ചാരികൾക്കും ബാധകം

2007 ജനുവരി 1-ന് ശേഷം ജനിച്ചവർ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് മാലിദ്വീപ്. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കും ഈ നിയമം ബാധകമായിരിക്കും.

പുകയില ഉപയോഗത്തിന് തലമുറപരമായ നിരോധനം നടപ്പിലാക്കിയ ലോകത്തിലെ ഏക രാജ്യമായി മാലദ്വീപ് ഔദ്യോഗികമായി മാറിയതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ പൊതുജനാരോഗ്യ സംരംഭങ്ങളുടെ ഭാഗമായാണ് ഈ നിരോധനം. 2007-ലോ അതിനുശേഷമോ ജനിച്ചവർക്ക് രാജ്യത്ത് പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ, ഉപയോഗിക്കുന്നതിനോ, വിൽക്കുന്നതിനോ വിലക്ക് ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം. പുതിയ വ്യവസ്ഥ പ്രകാരം, 2007 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച വ്യക്തികൾക്ക് മാലിദ്വീപിനുള്ളിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ, ഉപയോഗിക്കുന്നതിനോ,വിൽക്കുന്നതിനോ വിലക്കുണ്ട്,” ആരോഗ്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു.

പുതിയ നിയമം നിലവിൽ വന്നതോടെ, കച്ചവടക്കാർ വിൽപ്പനയ്ക്ക് മുമ്പ് ഉപഭോക്താവിൻ്റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. നിരോധനം എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും ബാധകമാണ്, കൂടാതെ വിൽപ്പനക്കാർ വിൽപ്പനയ്ക്ക് മുമ്പ് പ്രായം ഉറപ്പാക്കണം. ഈ നടപടി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പുകയില രഹിത തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സിഗരറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ പുകയില ഉൽപ്പന്നങ്ങളെയും, പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങളെയും നിരോധനം ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, എല്ലാ പ്രായക്കാർക്കും ഇലക്ട്രോണിക് സിഗരറ്റുകൾ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും രാജ്യത്ത് നിലവിൽ പൂർണ്ണമായ നിരോധനം ഉണ്ടെന്നും മാലിദ്വീപ് ചൂണ്ടിക്കാട്ടി.

പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് പുകയില വിൽക്കുന്ന കടയുടമകൾക്ക് 50,000 മാലിദ്വീപ് റുഫിയ (ഏകദേശം $3,200) പിഴ ചുമത്തും. 2022-ൽ സമാനമായ തലമുറപരമായ പുകവലി നിരോധനം പാസാക്കിയ ന്യൂസിലാൻഡ്, പുതിയ സർക്കാർ വന്നതിനെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ അത് റദ്ദാക്കുകയുണ്ടായി. 2009-ന് ശേഷം ജനിച്ച ആർക്കും പുകയില വിൽക്കുന്നത് നിരോധിക്കുന്നതിന് സമാനമായ ഒരു നിയമം യുകെ നിർദ്ദേശിച്ചെങ്കിലും അത് ഇപ്പോഴും പാർലമെൻ്റിൽ ചർച്ചയിലാണ്.

Anandhu Ajitha

Recent Posts

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

7 minutes ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

40 minutes ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

46 minutes ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

52 minutes ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

2 hours ago

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…

2 hours ago