ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ
ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ്.സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും ഖാർഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്നും സർകാര്യവാഹ് പ്രതികരിച്ചു
“നിരോധിക്കാൻ തക്കതായ കാരണം വേണം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി. ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നും സമൂഹം ആർഎസ്എസിനെ സമൂഹം അംഗീകരിച്ചു.”-സർകാര്യവാഹ് പറഞ്ഞു.
നേരത്തെ കർണാടകയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്, പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വലിയ ചർച്ചാവിഷയമായിരുന്നു. ഇസ്‌ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ എടുത്ത ഈ ഉത്തരവ് സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്. പിന്നാലെ പൊതു, സർക്കാർ ഉടമസ്ഥതയിലുള്ള വേദികളിൽ പരിപാടികൾ നടത്തുന്നതിന് അധികാരികളുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയ കർണ്ണാടക സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ചൊവ്വാഴ്ച ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു.
സംസ്ഥാനത്തുടനീളമുള്ള പൊതു സ്ഥലങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒക്ടോബർ 16-ന് നടന്ന കർണ്ണാടക മന്ത്രിസഭാ യോഗത്തിൽ പൊതുസ്ഥലങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പരിപാടികൾ നടത്തുന്നതിന് അധികാരികളുടെ അനുമതി തേടണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. ആർഎസ്‌എസിനെക്കുറിച്ച് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ആർഎസ്‌എസ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നത് തന്നെയായിരുന്നു ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഈ നീക്കമാണ് തകർന്നത്
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…