മംഗളുരു: കനത്തമഴയിൽ കൊങ്കൺ റൂട്ടിൽ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീഴുന്നത് തുടരുന്നതിനാൽ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിർമിച്ച് തീവണ്ടിസർവീസ് പുനരാരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിന് മൂന്നുദിവസം സമയമെടുക്കും.
ജോക്കട്ടെ-പടീൽ സ്റ്റേഷനുകൾക്കിടയിൽ കുലശേഖരയിൽ 23-ന് പുലർച്ചെയാണ് പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണ് കൊങ്കൺ പാതയിൽ ഗതാഗതസ്തംഭനമുണ്ടായത്. പാളം ഗതാഗതയോഗ്യമാക്കാൻ ചെന്നൈ ഐ.ഐ.ടി.യിൽനിന്നും മംഗളൂരു എൻ.ഐ.ടി.കെ.യിൽനിന്നുമുള്ള വിദഗ്ധരുടെ ഉപദേശം റെയിൽവേ തേടിയിട്ടുണ്ട്.
ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിർമിക്കാനാകൂ. അതിന് മൂന്നുദിവസമെങ്കിലുമെടുക്കും. മഴ തുടർന്നാൽ ഈ പ്രവൃത്തിയും തടസ്സപ്പെടും. ചൊവ്വാഴ്ച മഴ കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…