കുമ്മനം രാജശേഖരനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ‘ട്രോളുന്ന’ പോസ്റ്റുകൾ ഒഴിവാക്കണമെന്നും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് വളർച്ചഉണ്ടാക്കരുത് എന്നും ഇടതു സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ കർശന നിർദേശം. സോഷ്യൽ മീഡിയ സ്പേസ് ഒരു കാരണവശാലും ബിജെപിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക എന്നതാണ് നിർദ്ദേശം സൂചിപ്പിക്കുന്നത് .
കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ,പോരായ്മകൾ, അഴിമതി എന്നിവയെക്കുറിച്ച് മാത്രം ഉയർത്തിക്കാട്ടുക. ഇതിൽ തന്നെ നരേന്ദ്രമോദിയെ ട്രോളുന്നത് ഒഴിവാക്കണം. . ;
ഇതോടൊപ്പം കേരള സർക്കാർ നടപ്പിലാക്കിയ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ ഇടത് സ്ഥാനാർഥിയുടെ മികവുകൾ തുടങ്ങിയവയ്ക്ക് വലിയ പ്രചാരണം നൽകാനും നിർദേശിക്കുന്നുണ്ട് . എതിർ സ്ഥാനാർഥിയുടെ പേരു പോലും പരാമർശിക്കാതിരിക്കുക, അവരെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക . ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയ്ക്ക് പ്രചാരണം നടത്തുക എന്നതാണ് കുറിപ്പിലെ നിർദേശങ്ങൾ .
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…