കുമ്മനം രാജശേഖരനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ‘ട്രോളുന്ന’ പോസ്റ്റുകൾ ഒഴിവാക്കണമെന്നും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് വളർച്ചഉണ്ടാക്കരുത് എന്നും ഇടതു സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ കർശന നിർദേശം. സോഷ്യൽ മീഡിയ സ്പേസ് ഒരു കാരണവശാലും ബിജെപിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക എന്നതാണ് നിർദ്ദേശം സൂചിപ്പിക്കുന്നത് .

കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ ,പോരായ്മകൾ, അഴിമതി എന്നിവയെക്കുറിച്ച് മാത്രം ഉയർത്തിക്കാട്ടുക. ഇതിൽ തന്നെ നരേന്ദ്രമോദിയെ ട്രോളുന്നത് ഒഴിവാക്കണം. . ;

ഇതോടൊപ്പം കേരള സർക്കാർ നടപ്പിലാക്കിയ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ ഇടത് സ്ഥാനാർഥിയുടെ മികവുകൾ തുടങ്ങിയവയ്ക്ക് വലിയ പ്രചാരണം നൽകാനും നിർദേശിക്കുന്നുണ്ട് . എതിർ സ്ഥാനാർഥിയുടെ പേരു പോലും പരാമർശിക്കാതിരിക്കുക, അവരെ വ്യക്തിപരമായി ആക്രമിക്കാതിരിക്കുക . ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയ്ക്ക് പ്രചാരണം നടത്തുക എന്നതാണ്‌ കുറിപ്പിലെ നിർദേശങ്ങൾ .