nobel-prize-2022
2022 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.അലെയ്ന്‍ ആസ്‌പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ഈ മേഖലയിലെ വിവിധ കണ്ടെത്തലുകളുമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. രണ്ട് കണികകള്‍ വേര്‍പിരിയുമ്പോഴും ഒരൊറ്റ യൂണിറ്റ് പോലെ പെരുമാറുന്ന എന്‍ടാങ്ക്ഡ് ക്വാണ്ടം സ്റ്റേറ്റുകള്‍ ഉപയോഗിച്ച് മൂവരും പരീക്ഷണങ്ങള്‍ നടത്തി. ഇവരുടെ പരീക്ഷണ ഫലങ്ങള്‍ ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കി.
കഴിഞ്ഞ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനം സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവര്‍ക്ക് ലഭിച്ചു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഭൂമിയുടെ ഉപരിതലത്തില്‍ താപനില വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയതിനായിരുന്നു അംഗീകാരം. കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര വിതരണം ആരംഭിച്ചത്. ആദ്യ ദിനം വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ജനിതക ശാസ്ത്രജ്ഞനായ സ്വാന്റേ പേബൂയ്ക്ക് ലഭിച്ചു. മനുഷ്യരുടെ വംശനാശം സംഭവിച്ച പൂര്‍വ്വികരായ നിയാണ്ടര്‍ത്താലിന്റെ ജീനോം ക്രമീകരിച്ചതാണ് പേബൂവിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…