ഇ. ബ്രൺകോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത് തടയുന്ന ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ എന്ന സംവിധാനത്തെക്കുറിച്ചുള്ള വിപ്ലവകരമായ കണ്ടെത്തലുകൾക്ക് 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ഇ. ബ്രൺകോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്ക് പങ്കിട്ടു . സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. പതിറ്റാണ്ടുകൾ നീണ്ട ഇവരുടെ ഗവേഷണം ഓട്ടോഇമ്മ്യൂൺ രോഗങ്ങളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയും, ഇമ്മ്യൂണോളജി, കാൻസർ ചികിത്സാ മേഖലകളിൽ പുതിയ ചികിത്സാ രീതികൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര-സാംസ്കാരിക പുരസ്കാരങ്ങളായി കണക്കാക്കപ്പെടുന്ന നോബൽ സമ്മാനങ്ങൾ ഈ ആഴ്ച വിവിധ മേഖലകളിൽ പ്രഖ്യാപിക്കും. ഭൗതികശാസ്ത്ര നോബൽ ഒക്ടോബർ 7 ചൊവ്വാഴ്ചയും , രസതന്ത്ര നോബൽ ഒക്ടോബർ 8 ബുധനാഴ്ചയും സാഹിത്യ നോബൽ ഒക്ടോബർ 9 വ്യാഴാഴ്ചയും പ്രഖ്യാപിക്കും.
സമാധാനത്തിനുള്ള നോബൽ സമ്മാനം ഒക്ടോബർ 10 വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര നോബൽ ഒക്ടോബർ 13 തിങ്കളാഴ്ചയും പ്രഖ്യാപിക്കുന്നതോടെ ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് വിരാമമാകും.
ആൽഫ്രഡ് നോബലിന് വൈദ്യശാസ്ത്ര ഗവേഷണത്തിൽ സജീവമായ താൽപ്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിൽപ്പത്രത്തിൽ മൂന്നാമതായി പരാമർശിച്ച പുരസ്കാര മേഖലയായിരുന്നു വൈദ്യശാസ്ത്രം. 1901 മുതൽ ഇതുവരെ 114 ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. 1901-നും 2023-നും ഇടയിൽ 227 വ്യക്തികൾ ഈ പുരസ്കാരം നേടി. ഇതിൽ 13 പേർ വനിതകളാണ്. 1915, 1916, 1917, 1918, 1921, 1925, 1940, 1941, 1942 എന്നീ വർഷങ്ങളിൽ സമ്മാനം നൽകിയില്ല. ഒന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം എന്നിവ കാരണം കുറഞ്ഞ എണ്ണം നോബൽ സമ്മാനങ്ങളാണ് അക്കാലത്ത് നൽകിയത്.
ഇൻസുലിൻ കണ്ടെത്തിയതിന് 1923-ൽ പുരസ്കാരം നേടിയ 31-കാരനായ ഫ്രെഡറിക് ജി. ബാൻ്റിംഗാണ് ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ്. ട്യൂമർ ഉണ്ടാക്കുന്ന വൈറസുകൾ കണ്ടെത്തിയതിന് 1966-ൽ പുരസ്കാരം നേടിയ 87-കാരനായ പെയ്റ്റൺ റൂസ് ആണ് ഏറ്റവും പ്രായം കൂടിയ ജേതാവ്. ആർക്കും തന്നെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ ഒന്നിലധികം തവണ ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ജനിച്ച ഹർ ഗോവിന്ദ് ഖൊരാനയ്ക്ക് 1968-ൽ റോബർട്ട് ഹോളി, മാർഷൽ ഡബ്ല്യു. നീറൻബെർഗ് എന്നിവരുമായി ചേർന്ന് ജനിതക കോഡ് വ്യാഖ്യാനിക്കുന്നതിലെ പങ്കിന് ഈ പുരസ്കാരം ലഭിച്ചു.
സ്വീഡിഷ് ശിൽപ്പി എറിക് ലിൻഡ്‌ബെർഗ് രൂപകൽപ്പന ചെയ്ത വൈദ്യശാസ്ത്ര നോബൽ സമ്മാന മെഡലിൽ, വൈദ്യശാസ്ത്രത്തിലെ പ്രതിഭ ഒരു തുറന്ന പുസ്തകം മടിയിൽ വെച്ച്, ഒരു പാറയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ശേഖരിച്ച് രോഗിയായ ഒരു പെൺകുട്ടിയുടെ ദാഹം ശമിപ്പിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. 2024-ൽ മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിനും പോസ്റ്റ്-ട്രാൻസ്‌ക്രിപ്ഷണൽ ജീൻ നിയന്ത്രണത്തിലെ അതിൻ്റെ പങ്കിനും വിക്ടർ ആംബ്രോസ്, ഗാരി റുവ്കുൻ എന്നിവർക്കായിരുന്നു ഫിസിയോളജി/മെഡിസിൻ നോബൽ സമ്മാനം ലഭിച്ചത്. ഇവരുടെ കണ്ടുപിടുത്തം മനുഷ്യരടക്കമുള്ള ബഹുകോശ ജീവികൾക്ക് അത്യന്താപേക്ഷിതമായ ജീൻ നിയന്ത്രണത്തിന്റെ ഒരു പുതിയ തത്വമാണ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…