ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന സിനിമയുടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. എഴുത്തുകാരൻ അറൂർ തമിഴ് നാടനാണ് ശങ്കറിനെതിരെ എഗ്മോർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് പരാതിയിൽ അറൂര്‍ പറഞ്ഞിരിക്കുന്നത്.
2010 ലാണ് എഴുത്തുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. തന്റെ കഥ ജുഗിബയുടെ കോപ്പിയാണ് എന്തിരന്‍ എന്നാണ് ആരോപണം. 1996 ഏപ്രിലില്‍ ഇനിയ ഉദയം മാഗസിനിലാണ് ജുഗിബ ആദ്യമായി പബ്ലിഷ് ചെയ്തത്. ഇതേ കഥ പിന്നീട് ടിക് ടിക് ദീപിക എന്ന പേരില്‍ 2007 ല്‍ പ്രസിദ്ധീകരിച്ചു.
തമിഴ്നാടൻ്റെ പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്. യന്തിരന്‍റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല, മാത്രമല്ല അവര്‍ കേസിനെതിരെ അപ്പീൽ പോകുകയുമുണ്ടായി. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2010 ഒക്ടോബര്‍ ഒന്നിനാണ് എന്തിരന്‍ റിലീസായത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും രണ്ട് ദേശീയ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…