Pravasi
തിരുവനന്തപുരം: ലോക്ഡൗൺ കാരണം തിരികെ വിദേശത്തേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തുവെന്ന് നോർക്ക. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ഡൗൺ പ്രഖ്യാപിച്ച തിയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്സൈറ്റിൽ covid support എന്ന ലിങ്കില്‍ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി അനുബന്ധ രേഖകള്‍ ഒക്ടോബർ 23-നകം സമർപ്പിക്കാം.
എൻആർഐ അക്കൗണ്ട് സമർപ്പിച്ചവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോർക്കാ-റൂട്ട്സിൽ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. മതിയായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക് ബാക്കിയുളളവർക്ക് സഹായധനം അനുവദിക്കുമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
ധനസഹായം ലഭിച്ചിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ ആണ്. തിരുവനന്തപുരം: 8452, കൊല്ലം: 8884, പത്തനംതിട്ട: 2213, കോട്ടയം: 2460, പാലക്കാട്: 6647, തൃശൂർ: 10830, ഇടുക്കി: 523, കോഴിക്കോട്: 14211, വയനാട്: 1281, മലപ്പുറം: 18512, ആലപ്പുഴ: 5493, എറണാകുളം: 2867, കണ്ണൂർ: 11006, കാസർകോട്: 6621.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…