റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും
മോസ്കോ: പാശ്ചാത്യലോകവുമായി വിശുദ്ധ യുദ്ധമാണ് റഷ്യ നടത്തുന്നതെന്നാഭിപ്രായപ്പെട്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടി കാഴ്ചയിലാണ് കിം ജോങ് ഉൻ ഇക്കാര്യം വ്യക്തമാക്കിയത്. ഉഭയകക്ഷി ചർച്ചകൾക്കായി കിം ജോങ് ഉൻ കഴിഞ്ഞ ദിവസമാണ് റഷ്യയിൽ എത്തിയത്. വൊസ്റ്റോച്ച്നി ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം
“സാമ്രാജ്യത്വത്തിനെതിരെ റഷ്യയും ഉത്തരകൊറിയയും ഒരുമിച്ച് പോരാടും. തങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് റഷ്യയുടെ പോരാട്ടം. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ തീരുമാനങ്ങളെ ഞങ്ങൾ എപ്പോഴും പിന്തുണക്കും” – കിം ജോങ് ഉൻ വ്യക്തമാക്കി.
വിമാനത്തെ ഒഴിവാക്കി സ്വന്തം ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലെത്തിയത്. നാലു വർഷത്തിനുശേഷമാണ് പുട്ടിൻ -കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുന്നത്. റഷ്യൻ അതിർത്തിയായ ഖസാനിൽ സ്വാഗത പരിപാടികൾ നടന്നതായി ജപ്പാൻ മാദ്ധ്യമമായ ജെഎൻഎൻ റിപ്പോർട്ട് ചെയ്തു.വിദേശകാര്യ മന്ത്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ആയുധ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
കിം ജോങ് ഉൻ ഈ മാസം അവസാന വാരത്തോടെ റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ട് അമേരിക്കയാണ് ആദ്യം പുറത്ത് വിട്ടത്.യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് ആയുധ സഹായം നൽകുന്നതു സംബന്ധിച്ച് ഇരു നേതാക്കളും നടത്തുന്ന സുപ്രധാന ചർച്ചകളും ഇതിലുൾപ്പെടുമെന്നും അമേരിക്ക പുറത്ത് വിട്ട റിപ്പോർട്ടിലുണ്ടായിരുന്നു
നേരത്തെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു നടത്തിയ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ റഷ്യക്ക് ആയുധം വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ ഉപദേഷ്ടാവ് ജോൺ കിർബി ആരോപിച്ചിരുന്നു.
ഹ്വാസോങ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള പല മാരക ആയുധങ്ങളും റഷ്യൻ പ്രതിരോധ മന്ത്രിയുടെ സന്ദർശന വേളയിൽ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം ഉത്തര കൊറിയയിൽ എത്തിയ ആദ്യ വിദേശ അതിഥിയായിരുന്നു സെർജി ഷൊയ്ഗു. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച പുട്ടിന്റെയും കിമ്മിന്റെയും കത്തുകൾ കൂടിക്കാഴ്ചക്കിടെ കൈമാറുകയും ചെയ്തു.
ആയുധങ്ങൾ നൽകുന്നതിന് പകരമായി റഷ്യ എന്താകും ഉത്തര കൊറിയക്ക് പ്രതിഫലമായി നൽകുകയെന്ന ആശങ്കയിലാണ് അമേരിക്കയും ഉത്തര കൊറിയയുടെ ബദ്ധ വൈരികളായ ദക്ഷിണ കൊറിയയും. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയതിന് സമാനമായി റഷ്യയും ചൈനയും ഉത്തര കൊറിയയും സംയുക്ത സൈനിക പരിശീലനം നടത്തണമെന്ന നിർദേശം റഷ്യൻ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ചതായി ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെയും റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ഉത്തര കൊറിയൻ ആയുധങ്ങളുടെ സാന്നിദ്ധ്യം നേരത്തെയും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ വികസിപ്പിക്കുന്നതിലുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്തരകൊറിയ അതീവ വിനാശകാരികളായ ആയുധങ്ങൾ റഷ്യക്ക് കൈമാറുമോ എന്ന ഭയത്തിലാണ് ലോകം. പ്രത്യുപകാരമായി ഭക്ഷ്യസഹായവും തങ്ങളുടെ ആണവ, മിസൈൽ പദ്ധതിക്കാവശ്യമായ സാങ്കേതിക വിദ്യയുമാണ് ഉത്തര കൊറിയ ആവശ്യപ്പെടുന്നതെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…