India

‘ഒറ്റ മുസ്‌ലിം സ്ഥാനാർത്ഥിയില്ല’!പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺ​ഗ്രസ് വ്യതിചലിച്ചു;പ്രചാരണ സമിതിയിൽനിന്ന് രാജിവച്ച് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ്

മുംബൈ: കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണവുമായി മഹാരാഷ്ട്രയിലെയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ രം​ഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു മുസ്ലീം നേതാവിനെ പോലും മഹാ വികാസ് അഘാഡി സഖ്യം പരിഗണിച്ചില്ലെന്നും അതിനാൽ പ്രചാരണ സമിതിയിൽ നിന്ന് രാജിവെക്കുന്നതായും അറിയിച്ച് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്ക് അദ്ദേഹം കത്തയച്ചു.

മൊത്തം 48 സീറ്റിൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും എംവിഎ നിർത്തിയില്ല. ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരു മുസ്ലീം സ്ഥാനാർത്ഥിയേയെങ്കിലും കോൺ​ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് സംസ്ഥാനത്തെ മുസ്ലീം സംഘടനകളും പാർട്ടി പ്രവർത്തകരും കരുതിയിരുന്നു. പക്ഷെ നിർഭാ​ഗ്യവശാൽ അത് സംഭവിച്ചില്ല, കത്തിൽ അദ്ദേഹം പറഞ്ഞു. ഉദ്ദവ് വിഭാ​ഗം ശിവസേനയുടെയും ശരത് പവാറിന്റെ എൻസിപിയുടെയും പിന്തുണയോടെ മഹാരാഷ്ട്രയിലെ 48-ൽ 17 സീറ്റിലാണ് കോൺ​ഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ ഭാ​ഗമാണിവർ.

ദീർഘകാലമായി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺ​ഗ്രസ് വ്യതിചലിച്ചതായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആരിഫ് നസീം ഖാൻ പറഞ്ഞു. എന്തുകൊണ്ട് തങ്ങളെ അവ​ഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാർട്ടി പ്രവർത്തകരും തന്നോട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷവിഭാ​ഗത്തോട് എന്തുകൊണ്ട് ഇത്തരത്തിലുള്ള അനീതി കാട്ടുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ തനിക്ക് കഴിയുന്നില്ല. എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പ്രത്യയശാസ്ത്രത്തിൽനിന്നും കോൺ​ഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാൻ വിമർശിച്ചു.

anaswara baburaj

Recent Posts

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

11 mins ago

ഹയർ സെക്കൻഡറി ഫലം ! സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയത് 7 സ്‌കൂളുകൾ മാത്രം ! അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…

35 mins ago

ബംഗാളിൽ ബിജെപിയുടേത് അസാധാരണ മുന്നേറ്റം! തടുക്കാനാകാതെ മമത!

പോലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകി മമതയുടെ വായടപ്പിച്ച് ഗവർണർ

43 mins ago

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി ! 5 സ്ത്രീകളുൾപ്പെടെ 8 പേർ മരിച്ചു

ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്കനിർമാണശാലയിലാണ് ഇന്ന് ഉച്ചയോടെ…

59 mins ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും

വെങ്ങാന്നൂർ പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ആദിപരാശക്തി, ദുർഗ്ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹ ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും…

2 hours ago

യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസ് !രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ ! എൻഐഎ ചോദ്യം ചെയ്യുന്നു !

തൃശ്ശൂര്‍ : യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധക്കേസിലെ രണ്ടാം പ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട്…

2 hours ago