International

മരിച്ചിട്ടില്ല … ട്രമ്പിന്റെ മറുപടിയുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ്; മൊജ്തബ ഖമനൈയിയുടെ രഹസ്യ സന്ദേശം പുറത്ത്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ, ഇറാഖിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മൊജ്തബയുടെ പുതിയ സന്ദേശം പുറത്ത്. അമേരിക്കയ്‌ക്കെതിരായ യുദ്ധത്തിൽ ഇറാന് നൽകുന്ന പിന്തുണയ്ക്കാണ് ഇറാഖി ജനതയ്ക്കും അവിടുത്തെ ഷിയാ മതനേതാവ് അയത്തുള്ള അലി സിസ്താനിക്കും അദ്ദേഹം നന്ദി അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 28-ന് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമനൈയിയുടെ മകനായ മൊജ്തബ , സ്ഥാനമേറ്റെടുത്ത ശേഷം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതാണ് മൊജ്തബ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന ട്രമ്പിന്റെ പ്രസ്താവനയ്ക്ക് ആധാരം. എന്നാൽ വ്യോമാക്രമണത്തിൽ ഏറ്റ പരിക്കുകളിൽ നിന്ന് മൊജ്തബ സുഖം പ്രാപിച്ചുവരികയാണെന്നും അതുകൊണ്ടാണ് നേരിട്ട് പ്രത്യക്ഷപ്പെടാത്തതെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

ഇറാഖിലെ ഇസ്ലാമിക് സുപ്രീം കൗൺസിലും ബാഗ്ദാദിലെ ഇറാൻ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ രേഖാമൂലമുള്ള സന്ദേശം പുറത്തുവിട്ടത്. യുദ്ധത്തിൽ ഇറാന്റെ വിജയം ഉറപ്പാണെന്ന് സന്ദേശത്തിൽ മൊജ്തബ ആവർത്തിച്ചു. ടെലിവിഷൻ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും മോജ്തബയുടെ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ദുരൂഹതകൾ പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും തുടരുകയാണ്.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

11 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

11 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

11 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

12 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

20 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago