ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്ത കേസില്‍ ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ഫാറൂഖിനും നസീം ഗിലാനിക്കും ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് നസീംഗിലാനിക്ക് എന്‍ ഐ എ നോട്ടീസയക്കുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഹൂറിയാത്തിന്റെ മുതിര്‍ന്ന നേതാവായ മിര്‍വയിസ് ഉമര്‍ഫാറൂഖിന് നോട്ടീസയക്കുന്നത്. അവാമി ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് ഉമര്‍ ഫാറൂഖ്.
അതേ സമയം ഉമര്‍ ഫാറൂഖ് അദ്ദേഹത്തിന്റെ അഭിഭാഷകനെ സമീപിച്ചിട്ടാണ് എന്‍ഐഎ ആസ്ഥാനത്ത് എത്തുകയെന്നാണ് വിവരം. തിങ്കളാഴ്ച എന്‍ഐഎ ആസ്ഥാനത്ത് സ്വമേധയാ ഹാജരാകാനാണ് സമന്‍സില്‍ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ല്‍ ഉമര്‍ ഫാറൂഖിന്റെ സഹായിയാരുന്ന ഷാഹിദുള്‍ ഇസ്ലാമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം വിഘടവാദി നേതാക്കളുടെ വീടുകളില്‍ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലെഷ്‌കര്‍ ഇ തൊയ്ബ വിഭാഗത്തിന് സഹായം ചെയ്തതായുള്ള കത്ത് കണ്ടെടുത്തിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…