Saturday, April 20, 2024
spot_img

ഭീകരര്‍ക്ക് ധനസഹായം, വിഘടനവാദികളായ മിര്‍വായിസിനും നസീം ഗിലാനിക്കും എന്‍ഐഎ നോട്ടീസ്

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്ത കേസില്‍ ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ഫാറൂഖിനും നസീം ഗിലാനിക്കും ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് നസീംഗിലാനിക്ക് എന്‍ ഐ എ നോട്ടീസയക്കുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഹൂറിയാത്തിന്റെ മുതിര്‍ന്ന നേതാവായ മിര്‍വയിസ് ഉമര്‍ഫാറൂഖിന് നോട്ടീസയക്കുന്നത്. അവാമി ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് ഉമര്‍ ഫാറൂഖ്.

അതേ സമയം ഉമര്‍ ഫാറൂഖ് അദ്ദേഹത്തിന്റെ അഭിഭാഷകനെ സമീപിച്ചിട്ടാണ് എന്‍ഐഎ ആസ്ഥാനത്ത് എത്തുകയെന്നാണ് വിവരം. തിങ്കളാഴ്ച എന്‍ഐഎ ആസ്ഥാനത്ത് സ്വമേധയാ ഹാജരാകാനാണ് സമന്‍സില്‍ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ല്‍ ഉമര്‍ ഫാറൂഖിന്റെ സഹായിയാരുന്ന ഷാഹിദുള്‍ ഇസ്ലാമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം വിഘടവാദി നേതാക്കളുടെ വീടുകളില്‍ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലെഷ്‌കര്‍ ഇ തൊയ്ബ വിഭാഗത്തിന് സഹായം ചെയ്തതായുള്ള കത്ത് കണ്ടെടുത്തിരുന്നു.

Related Articles

Latest Articles