Categories: GeneralIndia

സമാധാന വഴിയിൽ കശ്മീർ; ചരിത്രത്തിൽ ആദ്യമായി സർക്കാർ ജോലികൾക്ക് അഖിലേന്ത്യാ തലത്തിൽ വിജ്ഞാപനം

ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ ജോലിക്ക് അഖിലേന്ത്യാ തലത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജമ്മു കശ്മീർ സംസ്ഥാനം കേന്ദ്രഭരണ പ്രദേശങ്ങൾ ആയതിന് ശേഷം ആദ്യമായാണ് സർക്കാർ ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസ് പ്രകാരം ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവർക്ക് പുറമെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവർക്കും ജോലികൾക്ക് അപേക്ഷിക്കാം. നോൺ ഗസറ്റഡ് വിഭാഗത്തിലെ 33 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിയമനം നേരിട്ടായിരിക്കും.

സീനിയർ സ്കെയിൽ സ്റ്റെനോഗ്രാഫർ ലെവൽ 7, ജൂനിയർ സ്കെയിൽ സ്റ്റെനോഗ്രാഫർ ലെവൽ 6ബി, സ്റ്റെനോ ടൈപ്പിസ്റ്റ് ലെവൽ 5, കമ്പോസിറ്റർ ലെവൽ 5, ഇലക്ട്രീഷ്യൻ ലെവൽ 2, ഡ്രൈവർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2020 ജനുവരി 31 ആണ്. 17 തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.

അതേസമയം ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സ്ഥിതിഗതികൾ ശാന്തമായി വരികയാണ്. വീട്ടു തടങ്കലിലായിരുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ ഇന്ന് സർക്കാർ മോചിപ്പിച്ചിരുന്നു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago