Categories: IndiaNATIONAL NEWS

പ്രവാസികള്‍ക്ക് ഇനി തപാല്‍ വോട്ട്; കേരളമുള്‍പ്പെടെയുളള 3 സംസ്ഥാനങ്ങളില്‍ ഇത് സാധ്യമാകും; വിഷയം കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്​ കമ്മീഷന്‍

ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്​ കമ്മീഷന്‍. 2021 ഏപ്രില്‍, ​മെയ്​ മാസങ്ങളിലാണ്​ തിരഞ്ഞെടുപ്പ് നടക്കുന്നത്​. സാ​ങ്കേതികമായും ഭരണപരമായും ഇലക്​ട്രോണിക്കലി ട്രാന്‍സ്​മിറ്റഡ്​ ബാലറ്റ്​ സംവിധാനം എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക്​ കൂടി നല്‍കാന്‍ കഴിയുമെന്ന്​ തിരഞ്ഞെടുപ്പ്​ കമ്മീഷന്‍ നിയമ വകുപ്പിനെ അറിയിച്ചു.

ഏകദേശം ഒരു കോടി​ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ്​ കണക്ക്​. ഇതില്‍ 60 ലക്ഷം പേരും വോട്ടിന്​ അര്‍ഹരാണ്​. നിലവില്‍ സര്‍വിസ്​ വോട്ടര്‍മാര്‍ക്ക്​ മാത്രമാണ്​ ഇലക്​ട്രോണിക്കലി ട്രാന്‍സ്​മിറ്റഡ്​ ബാലറ്റ്​ സംവിധാനം വിനിയോഗിക്കാനാവുക​. ഈ സംവിധാനം ഉപയോഗിച്ച്‌​ ആദ്യം ഇ-മെയില്‍ വഴി​ പോസ്​റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന്​ പ്രിന്റെടുത്ത്​ വോട്ട്​ രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്‍കണം. കേരളം, അസ്സം, പശ്ചിമ​ ബംഗാള്‍, തമിഴ്​നാട്​, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്​ സാധ്യമാകും.

admin

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

3 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

9 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

23 mins ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

1 hour ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

1 hour ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago