പെരുന്ന: മിത്ത് വിവാദത്തിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന സൂചന നൽകി നിലപാട് കടുപ്പിച്ച് എൻ എസ് എസ്. പദവിയിൽ തുടരാൻ സ്‌പീക്കർക്ക് യോഗ്യതയില്ല. ഒഴിയാൻ തയ്യാറായില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം മാപ്പുപറയും വരെ പ്രതിഷേധം തുടരാനും, സ്‌പീക്കർക്കെതിരെ നിയമനടപടികളുടെ സാധ്യത തേടാനും ഇന്ന് രാവിലെ ചേർന്ന എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഹിന്ദു ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ അപഹസിച്ചുകൊണ്ടുള്ള പ്രസ്‌താവന പിൻവലിച്ച് മാപ്പുപറയണമെന്ന് എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എൽ ഡി എഫ് എം എൽ എ കെ ബി ഗണേഷ് കുമാറും എൻ എസ് എസ് യോഗത്തിൽ പങ്കെടുത്തിരുന്നു. അന്തസ്സുള്ള തീരുമാനമെന്നായിരുന്നു യോഗാവസാനം അദ്ദേഹത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 28 ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന എൻ എസ് എസ് ആവശ്യം സിപിഎം തള്ളുകളും ഷംസീറിനെ പ്രതിരോധിക്കുകയും ചെയ്തതോടെയാണ് എൻ എസ് എസ് പ്രത്യക്ഷ സമരത്തിലെത്തിയത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ എൻ എസ് എസ് ആഹ്വനം നൽകിയിരുന്നു. അന്ന് തിരുവനന്തപുരത്ത് നടന്ന നാമജപ യാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ ആയിരത്തിലധികം ഭക്തർക്ക് നേരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാനും ഭാവി നടപടികൾ ആലോചിക്കാനുമായി എൻ എസ് എസ് ഡയറക്ടർ ബോർഡിന്റെ അടിയന്തിര യോഗം ചേർന്നത്. നേരത്തെ ആർ എസ്സ് എസ്സിന്റെയും മറ്റ് പരിവാർ സംഘടനകളുടെയും പ്രതിനിധികൾ എൻ എസ് എസ് ആസ്ഥാനത്തെത്തി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…