Nudity was filmed and circulated; Women were brought from Tamil Nadu and vlogger Muhammadali Jinnah was tied up and beaten
പാലക്കാട്: വാട്‌സാപ് ഗ്രൂപ്പിലെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്‌ളോഗറെ തമിഴ്‌നാട്ടില്‍നിന്ന് എത്തിയ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലി. പാലക്കാട് കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയ്ക്കാണ് മര്‍ദ്ദനമേറ്റത്. സേലം, തൃച്ചി, സൂലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്ത്രീകളാണ് വ്‌ളോഗറുടെ കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചത്.
മർദ്ദന വിവരമറിഞ്ഞ് അഗളി പോലീസ് സ്ഥലത്തെത്തുകയും മുഹമ്മദലി ജിന്നയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രതിക്ക് കാര്യമായി മർദ്ദനമേറ്റിരുന്നു. വസ്ത്ര വില്‍പ്പനയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ മുഹമ്മദലി ജിന്നയും അംഗമായിരുന്നു. ഈ ഗ്രൂപ്പിൽവന്ന സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളുമാണ് മുഹമ്മദലി ജിന്ന മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി സ്ത്രീകൾ പറയുന്നു. നേരത്തെയും ഇയാള്‍ക്കെതിരെ സമാന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ പരാതിയില്‍ അഗളി പോലീസ് കേസെടുത്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…