ദില്ലി: രാജ്യത്ത് ടോൾ പ്ലാസകൾ പൂർണമായും മാറ്റി ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ടോൾ പ്ലാസകൾക്ക് പകരം നമ്പർ പ്ലേറ്റ് റീഡർ ക്യാമറകളാകും സ്ഥാപിക്കുക. അതുവഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നിന്ന് നേരിട്ട് ടോൾ ഈടാക്കും. ടോൾ നൽകാത്ത വാഹന ഉടമകൾക്കെതിരെ നിയമനടപടിയെടുക്കാൻ ബില്ല് കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
ടോൾ പ്ലാസകൾക്കൊപ്പം ഫാസ്റ്റ് ടാഗുകളും ഇല്ലാതാക്കും. 2019 മുതൽ വാഹന കമ്പനികളാണ് കാറുകളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇത് തുടർന്നുവരുന്നു. ടോൾ പ്ലാസകൾ മാറ്റി ക്യാമറകൾ സ്ഥാപിക്കുമ്പോൾ ഈ നമ്പർ പ്ലേറ്റുകൾ കൂടുതൽ ഉപയോഗപ്രദമാകും. ഇത് ടോൾ പ്ലാസകളിലെ തിരക്ക് ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.
അതേസമയം ടോൾ വഴി പണം നൽകാത്ത വാഹന ഉടമയ്‌ക്കെതിരെ പിഴ ചുമത്താൻ നിയമമില്ല. ഇതും നിയമത്തിന് കീഴിൽ കൊണ്ടുനരാൻ തീരുമാനമായിട്ടുണ്ട്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…