defendant-in-several-criminal-cases-young-man-arrested-under-goonda-law
സ്കൂള്‍ ഫണ്ടില്‍ നിന്നും കോടികൾ മോഷ്ടിച്ച് ചൂതാട്ടവും ആഡംബര ജീവിതം നയിച്ച കന്യാസ്ത്രീ പിടിയിൽ.
കാലിഫോര്‍ണിയയില്‍ ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി 800,000 ഡോളറാണ് സ്കൂള്‍ ഫണ്ടില്‍ നിന്നും ഇവർ മോഷ്ടിച്ചത്. 80കാരിയായ മേരി മാര്‍ഗരറ്റ് ക്രൂപ്പറെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു.
ലോസ് ഏഞ്ചല്‍സിനടുത്തുള്ള ഒരു റോമന്‍ കാത്തലിക് എലിമെന്‍ററി സ്കൂളിന്‍റെ പ്രിന്‍സിപ്പലാണ് മേരി. ലാസ് വെഗാസിലെ ചൂതാട്ടത്തിനു വേണ്ടി 835,000 ഡോളര്‍ സ്കൂള്‍ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിക്കുകയായിരുന്നു. തഹോ തടാകം പോലെയുള്ള മനോഹരമായ റിസോര്‍ട്ടുകളിലേക്ക് ആഡംബര യാത്രകള്‍ നടത്താനും മേരി തട്ടിയെടുത്ത പണം വിനിയോഗിച്ചു.
“ഞാന്‍ പാപം ചെയ്തു, ഞാന്‍ നിയമം ലംഘിച്ചു, എനിക്കൊന്നും പറയാനില്ല” കുറ്റം സമ്മതിച്ച ക്രൂപ്പര്‍ കോടതിയോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്‍റെ നേര്‍ച്ചകള്‍, കല്‍പനകള്‍, നിയമം, എല്ലാറ്റിനുമുപരിയായി പലരും എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്‍റെ ലംഘനമാണ്” മേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയതും കള്ളപ്പണം വെളുപ്പിക്കലും മേരി ക്രൂപ്പര്‍ സമ്മതിച്ചിരുന്നു. 12 മാസവും ഒരു ദിവസവും ക്രൂപ്പര്‍ തടവില്‍ കഴിയേണ്ടി വരും.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…