Wednesday, May 15, 2024
spot_img

സ്കൂള്‍ ഫണ്ടില്‍ നിന്നും മോഷ്ടിച്ചത് കോടികൾ; നയിച്ചത് ചൂതാട്ടവും ആഡംബര ജീവിതവും; കന്യാസ്ത്രീ പിടിയില്‍

സ്കൂള്‍ ഫണ്ടില്‍ നിന്നും കോടികൾ മോഷ്ടിച്ച് ചൂതാട്ടവും ആഡംബര ജീവിതം നയിച്ച കന്യാസ്ത്രീ പിടിയിൽ.
കാലിഫോര്‍ണിയയില്‍ ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി 800,000 ഡോളറാണ് സ്കൂള്‍ ഫണ്ടില്‍ നിന്നും ഇവർ മോഷ്ടിച്ചത്. 80കാരിയായ മേരി മാര്‍ഗരറ്റ് ക്രൂപ്പറെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു.

ലോസ് ഏഞ്ചല്‍സിനടുത്തുള്ള ഒരു റോമന്‍ കാത്തലിക് എലിമെന്‍ററി സ്കൂളിന്‍റെ പ്രിന്‍സിപ്പലാണ് മേരി. ലാസ് വെഗാസിലെ ചൂതാട്ടത്തിനു വേണ്ടി 835,000 ഡോളര്‍ സ്കൂള്‍ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിക്കുകയായിരുന്നു. തഹോ തടാകം പോലെയുള്ള മനോഹരമായ റിസോര്‍ട്ടുകളിലേക്ക് ആഡംബര യാത്രകള്‍ നടത്താനും മേരി തട്ടിയെടുത്ത പണം വിനിയോഗിച്ചു.

“ഞാന്‍ പാപം ചെയ്തു, ഞാന്‍ നിയമം ലംഘിച്ചു, എനിക്കൊന്നും പറയാനില്ല” കുറ്റം സമ്മതിച്ച ക്രൂപ്പര്‍ കോടതിയോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്‍റെ നേര്‍ച്ചകള്‍, കല്‍പനകള്‍, നിയമം, എല്ലാറ്റിനുമുപരിയായി പലരും എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്‍റെ ലംഘനമാണ്” മേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയതും കള്ളപ്പണം വെളുപ്പിക്കലും മേരി ക്രൂപ്പര്‍ സമ്മതിച്ചിരുന്നു. 12 മാസവും ഒരു ദിവസവും ക്രൂപ്പര്‍ തടവില്‍ കഴിയേണ്ടി വരും.

Related Articles

Latest Articles