Nurse-anju-died-in-uk
ലണ്ടന്‍: എട്ട് മാസം മുമ്പ് നഴ്‌സ് ആയി യു.കെയില്‍ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി ചികിത്സയിൽ കഴിയുകയായിരുന്നു. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ആണ് അഞ്ചു ജോലി ചെയ്‍തിരുന്നത്. കഠിനമായ തലവേദനയെ തുടര്‍ന്ന് സൗത്ത്മീഡ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ട്യൂമര്‍ എന്ന വില്ലൻ അഞ്ജുവിന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചുവെന്ന് മനസ്സിലായത്.
തുടർന്ന് അഞ്ജുവിനെ കഴിഞ്ഞ തിങ്കളാഴ്ച ശസ്‍ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. സര്‍ജറിക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ബുധനാഴ്ചയോടെ സ്‍ട്രോക്ക് വന്നു. ചികിത്സ നടന്നുവരവെയായിരുന്നു അന്ത്യം.
നഴ്‍സിങ് ബിരുദധാരിയായ അഞ്ജു എട്ട് മാസം മുമ്പാണ് യുകെയില്‍ എത്തിയത്. അതിന് മുമ്പ് പഞ്ചാബിലെ റയാന്‍ സ്‍കൂളില്‍ നഴ്‍സായി ജോലി ചെയ്‍തിരുന്നു. ഭര്‍ത്താവ് വിനോഷ് വര്‍ഗീസ് ഡിപ്പന്‍ഡന്റ് വിസയില്‍ അഞ്ജുവിന്റെ അടുത്തെത്തിയിട്ട് വളരെ കുറച്ച് നാളെ ആയിട്ടുള്ളു. എട്ട് വയസുള്ള ഏക മകന്‍ അല്‍റൈന്‍ നാട്ടിലാണ്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ് അഞ്ജു വിനോഷ്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…