Kerala

പരാജയം പിണറായി ….! ആരോഗ്യവകുപ്പിന്റെ പഴഞ്ചൻ സംവിധാനം ; സമയപരിധി തീർന്നിട്ടും സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകാതെ നഴ്സുമാരും ഡോക്ടർമാരും

തിരുവനന്തപുരം: കേരളത്തിലെ ഏത് മേഖല എടുത്ത് നോക്കിയാലും അധഃപതനത്തിന്റെ വഴിയിലേക്കാണ് പോക്ക് എന്ന ഒറ്റനോട്ടത്തിൽ മനസിലാവും.ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ആരോഗ്യരംഗം മുന്നോട്ട് പോകുന്നത്.വികസനം എന്ന വാക്ക് മുഖ്യനും മന്ത്രിമാരും നിരന്തരം ഉപയോഗിക്കുമെങ്കിലും ഇന്നും കണ്ണ് തുറക്കാത്ത ഒരുപാട് മേഖലകൾ ഉണ്ട്.ആരോഗ്യവകുപ്പിന്റെ പഴഞ്ചൻ സംവിധാനം കാരണം സമയപരിധി തീർന്നിട്ടും സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകാതെ നഴ്സുമാരും ഡോക്ടർമാരും വലഞ്ഞിരിക്കുകയാണ്.സർക്കാർ സോഫ്റ്റ്‍വെയറായ സ്പാർക്കിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതാണ് വൻ തിരിച്ചടിയായി മാറിയത്.അപേക്ഷിക്കാനുള്ള സമയപരിധി 20 ന് തീർന്നതോടെ മൊത്തം സ്ഥലംമാറ്റം താളംതെറ്റുകയാണ്.

വിരമിച്ചവർ, കാലാകാലങ്ങളിൽ സ്ഥലം മാറിപ്പോയവർ, ദീർഘകാല അവധിയിലുള്ളവർ. വെട്ടേണ്ടവരെ വെട്ടി, ചേർക്കേണ്ടവരെ ചേർത്ത് സ്പാർക്ക് സോഫ്റ്റ്‍വെയറിൽ ഇതൊന്നും ആരോഗ്യവകുപ്പ് പുതുക്കിയിട്ടില്ല. പുതിയ തസ്തികകൾ കാണാനേയില്ല. ഫലം, ഓൺലൈൻ സ്ഥലം മാറ്റത്തിനായി ജീവനക്കാർക്ക് അപേക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതി. ഏപ്രിൽ 30നുള്ളിൽ പൂർത്തിയാക്കേണ്ട സ്ഥലം മാറ്റമാണ്. അപേക്ഷിക്കാനുള്ള സമയം ഈ മാസം 20ന് തീർന്നു. സ്കൂൾ തുറക്കും മുൻപെങ്കിലും സ്ഥലംമാറ്റം നടന്നില്ലെങ്കിൽ കുട്ടികളുടെ പ്രവേശനമടക്കം എല്ലാം പാളുമെന്ന സ്ഥിതിയാണ്. നഴ്സുമാരുടെ കാര്യത്തിൽ, സ്റ്റാഫ് നഴ്സ് തസ്തിക, നഴ്സിങ് ഓഫീസർ ആക്കി മാറ്റിയെങ്കിലും സ്പെഷ്യൽ റൂളിറങ്ങിയിട്ടുമില്ല, സ്പാർക്കിൽ ചേർത്തിട്ടുമില്ല.

പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാപന മേധാവികൾക്ക് കത്തയച്ചു. സ്പാർക്കിൽ വിവരങ്ങൾ പുതുക്കാത്തതിനാൽ ഒരു ഓഫീസിലെ കണക്കെടുത്തു നോക്കുമ്പോൾ ആ ഓഫീസിൽ അനുവദിച്ച തസ്തികകളെക്കാൾ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതായി കാണുന്നുവെന്ന് ഡയറക്ടർക്ക് സർക്കുലറിൽത്തന്നെ പറയേണ്ടി വന്നു. മരിച്ചവരുടേ പേരുകൾ നീക്കം ചെയ്ത് പുതുക്കാത്തത് കാരണം പരിശീലന പരിപാടികൾക്ക് അടക്കം മരിച്ചവരുടെ പേരുകൾ വരെ പട്ടികയിൽ വരുന്ന സ്ഥിതിയാണെന്ന് ഡോക്ടർമാർ വിവരിക്കുന്നു.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

6 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

7 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

10 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

16 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago